ഈ മുഖം വെച്ചിട്ട് എന്നെ എങ്ങനെ വില്ലനാക്കുമെന്ന് ദേവൻ. അനുഭവം പങ്കുവച്ചു താരം!

നടൻ ദേവൻ മലയാള സിനിമയിലെ എക്കാലെത്തെയും മികച്ച വില്ലൻമാരിൽ ഒരാളാണ്. നിരവധി സൂപ്പർ ഹിറ്റ് മലയാളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത് 1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ്. അദ്ദേഹം ആദ്യമായി അഭിനയിച്ചത് 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിൽ ആണ്. ശേഷം നായകനായി ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. പിന്നീട് താരം വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു.

ദേവൻ ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ്. സ്വഭാവ നടൻ ആയും താരം തിളങ്ങിയിട്ടുണ്ട്. ദേവൻ അറിയപ്പെട്ടിരുന്നത് സൗന്ദര്യമുള്ള വില്ലൻ എന്നാണ്. അടുത്തിടെയാണ് താരം ബിജെപിയിൽ ചേർന്നത്. ഇപ്പോൾ താരം താൻ വില്ലൻ വേഷത്തിലെത്തിയതിനെക്കുറിച്ച് തുറന്നു പറയുകയാണ്. ഈ മുഖം വെച്ചിട്ട് സാർ എന്നെ എങ്ങനെ വില്ലനാക്കും എന്നായിരുന്നു ഹരിഹരൻ സാറിന്റെ അമൃതംഗമയയിലേക്ക് വിളിക്കുമ്പോൾ ഞാൻ ആദ്യം ചോദിച്ചത്. നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടത് നിങ്ങളുടെ അഭിനയത്തിൽ ആണ് എന്നാണ് അന്ന് ഹരിഹരൻ സാർ പറഞ്ഞത്.

എനിക്ക് അതിലെ വില്ലൻ വേഷം ചെയ്യാൻ ആവേശം നൽകിയത് ഹരിഹരൻ സാറിന്റെ ആ വാക്കുകളാണ്. ശേഷം സിനിമയും എന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. എംടി സാറിന്‌റെ രചനയിൽ തന്നെ ആദ്യമായി എനിക്ക് വില്ലനായി വേഷമിടാൻ കഴിഞ്ഞു. എന്റെ കഥാപാത്രത്തിന്‌റെ പേര് രഘു എന്നായിരുന്നു. അമൃതംഗമയ എന്ന ചിത്രത്തിലെ വേഷം മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു എന്നും താരം പറഞ്ഞു.

Related posts