പ്രശസ്ത ഛായാഗ്രഹകന്‍ അളകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടം പോലെ. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇതേ ചിത്രത്തിലൂടെയാണ് മാളവിക മോഹന്റെ വെള്ളിത്തിരാ പ്രവേശനം. അതിന് കാരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് താരം പറയുന്നത്. സിനിമ എന്ന മാന്ത്രിക ലോകത്ത് എന്നെ എത്തിച്ചത് മമ്മൂക്കയാണ്. ആ നന്ദി ഒരിക്കലും മറക്കില്ല എന്നും മാളവിക പറയുന്നു.
പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് പറ്റിയ ഒരു പുതുമുഖ നായികയെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഒരു പരസ്യത്തില്‍ മമ്മൂക്ക എന്നെ കണ്ടത്. ഞാന്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ചാല്‍ നന്നായിരിയ്ക്കും എന്ന് സംവിധായകനോട് പറഞ്ഞത് മമ്മൂക്കയാണ്. അതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിയ്ക്കുന്നു. അതുവരെ സിനിമ എന്ന ലോകം എന്റെ സ്വപ്‌നത്തിലേ ഉണ്ടായിരുന്നതല്ല.
പട്ടം പോലെ എന്ന സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മമ്മൂക്ക അത് കാണുമ്പോള്‍, അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് എന്റെ ആത്മവിശ്വാസമെന്നും താരം പറയുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മാളവിക പറഞ്ഞത് പോലെ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും നടിയുടെ അഭിനയം ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോള്‍ തമിഴിലും കന്നടയിലും ബോളിവുഡിലും വളരെ അധികം സെലക്ടീവായ നടിയാണ് മാളവിക. തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയിയുടെ മാസ്റ്റർ ആണ് മാളവിക നായികയായി പുറത്തിറങ്ങിയ അവസാന ചിത്രം.