മാളവിക മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോളിതാ ഫോട്ടോഷൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഷൂട്ടിങ്ങിന് വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്ക് തുരുതുരാ കോളുകൾ വരാൻ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ക്ഡ് വീഡിയോസ് വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രാഫർ തന്നെ ലീക്ക് ചെയ്തുവെന്ന മട്ടിലാണ് ചിലർ സംസാരിക്കുന്നത്. പിന്നെയാണ് സംഗതി മനസിലായത്.
പരിചയമുള്ള ഒരു ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ അപ്പ്‌ലോഡും ചെയ്തിരുന്നു. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയിൽ നിന്നും മുറിച്ചെടുത്ത ഒരു ഭാഗമാണ് സൂം ചെയ്ത് പുതിയ വീഡിയോയാക്കി ഇറക്കിയത്.
ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ലല്ലോ. മോശമായി ഒന്നും ചെയ്തില്ല, എന്ന ഉറപ്പ് ഉള്ളിടത്തോളം ആരേയും പേടിക്കേണ്ടതില്ല. ആരേയും എന്തും പറയാമെന്ന മട്ടാണ് ചില സൈബർ സ്‌നേഹിതന്മാർക്ക്. ഫേക്ക് അക്കൗണ്ടിലൂടെ എന്നെക്കുറിച്ച് മോശം പരാമർശം നടത്തിയവർക്കെതിരെ സൈബർ നടപടികൾ എടുത്തിരുന്നു.