BY AISWARYA
ജയറാമിനെയും മകന്‍ കാളിദാസനെയും പോലെ മകള്‍ മാളവികയും സിനിമയിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മാളവികയും സിനിമയിലേക്ക് എത്തുമെന്നു തന്നെയാണ് താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡല്‍ തുളി, നടന്‍ സൗരഭ് ഗോയല്‍ എന്നിവരും മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയില്‍ പങ്കെടുത്തു. ‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാര്‍ത്ഥത്തില്‍ അല്ല’ എന്നാണ് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മാളവിക കുറിച്ചത്.
അടുത്തിടെ ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമയിലേക്കുളള വരവിനെക്കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. അടുത്തൊന്നും സിനിമയിലേക്ക് ഉണ്ടാകില്ലെന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറഞ്ഞിരുന്നു.