ആ പരസ്യവും അച്ഛന്റെ പോസ്റ്റും ചേര്‍ത്ത് വിവാദമുണ്ടാക്കിയത് എന്തിനാണ്! മനസ്സ് തുറന്ന് മാളവിക!

കൊല്ലത്തു ഈയടുത്ത് മരിച്ച വിസ്മയയുടെ മരണത്തിൽ നടൻ ജയറാം നടത്തിയ പ്രതികരണത്തെ തുടർന്ന് താരവും മകള്‍ മാളവികയും ഒരുമിച്ച് അഭിനയിച്ച പരസ്യത്തിന്റെ പേരില്‍ വിമർശനം നേരിടുകയുണ്ടായി. ഈ വിമർശനത്തിന് മറുപടിയുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ് മാളവിക. വിവാദത്തിനു ഇടയാക്കിയ ആ പരസ്യത്തില്‍ അഭിനയിച്ചത് വിസ്മയയുടെ മരണത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ്. പരസ്യവും അച്ഛന്റെ പോസ്റ്റും ചേര്‍ത്ത് വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നു മാളവിക ചോദിക്കുന്നു.
മാളവിക ഒരു മാഗസിന് കൊടുത്ത അഭിമുഖത്തിലാണ് താരം തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.

സോഷ്യല്‍മീഡിയക്ക് എപ്പോഴും നന്മയും തിന്മയുമുണ്ടെന്നും ഫേക്ക് ഐഡിയുടെ മറവില്‍ ആര്‍ക്കും ആരെ വേണമെങ്കിലും കളിയാക്കാമല്ലോയെന്നും മാളവിക പറഞ്ഞു. വിസ്മയയുടെ മരണത്തിന് പിന്നാലെ ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് ജയറാം കുറിച്ച വാക്കുകള്‍. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. മകള്‍ മാളവികയ്‌ക്കൊപ്പം ജയറാം അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

നേരത്തെ ജയറാമിനെ ട്രോളുന്നവര്‍ക്ക് എതിരെ ശബ്ദമുയര്‍ത്തി നടനും എംപിയുമായ സുരേഷ് ഗോപിയും രംഗത്തെത്തി. സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാന്‍ അവകാശമില്ലെ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. ജയറാം കഞ്ചാവ് പോലെ നിരോധിത വസ്തുവിന്റെ പരസ്യമല്ലല്ലോ ചെയ്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

Related posts