നാവിൽ രുചിയൂറും മലബാർ ഫിഷ് ബിരിയാണി തയ്യാറാക്കാം

ചേരുവകള്‍

മാരിനേഷന്‍ നെയ്മീന്‍ – 400 ഗ്രാം

മുളകുപൊടി – 3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍

കുരുമുളകുപൊടി – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 2-3 സ്പൂണ്‍

ഫ്രൈ ചെയ്യാന്‍ വെളിച്ചെണ്ണ – ആവശ്യത്തിന്

ബിരിയാണി മസാല

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

നെയ്യ് – 2 ടേബിള്‍സ്പൂണ്‍

സവാള – 3 നീളത്തില്‍ അരിഞ്ഞത്

ഇഞ്ചി – 1 കഷ്ണം

വെളുത്തുള്ളി – 8-10

പച്ചമുളക് – 3

തക്കാളി – 2

മല്ലിയില, പുതിനയില – ഒരു കപ്പ്‌

തൈര് – 2-3 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

അരി വേവിക്കാന്‍

കൈമ അരി – 3 കപ്പ്‌

പട്ട, ഗ്രാമ്ബു, എലയ്ക്കായ- 3 എണ്ണം വീതം

നെയ് – 3 ടേബിള്‍സ്പൂണ്‍

എണ്ണ – 1 ടേബിള്‍സ്പൂണ്‍

വെള്ളം – 4.5 കപ്പ്

ചൂട് വെള്ളം ഉപ്പ് ദം ചെയ്യാന്‍ നെയ്യ് പുതിന, മല്ലിയില ബിസ്ത കശുവണ്ടി /മുന്തിരി ഗരം മസാല – 1 ടീസ്പൂണ്‍ 1/4 കപ്പ്‌ പാല്‍ +1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

തയാറാക്കുന്ന വിധം

മീന്‍കഷ്ണങ്ങളില്‍ മസാല പൊടികള്‍ ചേര്‍ത്ത് തേച്ചുപിടിപ്പിച്ച അരമണിക്കൂര്‍ വച്ചതിനുശേഷം അധികം മൊരിയാതെ വറുത്തെടുക്കണം. മീന്‍ വറുത്ത അതെ പാത്രത്തില്‍ കുറച്ചു നെയ്യും എണ്ണയും ചേര്‍ത്ത് സവാള നന്നായി ബ്രൗണ്‍ നിറത്തില്‍ വഴറ്റുക. അതിലേക്ക് വഴന്നു വരുമ്ബോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും ചേര്‍ത്ത് വഴറ്റി എടുക്കുക. മൂത്ത മണം വരുമ്ബോള്‍ അതിലേക്കു ഗരം മസാലയും ഉപ്പും ചേര്‍ക്കുക. ശേഷം

തക്കാളി, മല്ലിയില, പുതിന, തൈര് എന്നിവ ചേര്‍ത്ത് കുറുകിവരുമ്ബോള്‍ വറുത്ത മീന്‍ പൊടിഞ്ഞു പോകാതെ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ 2 മിനിറ്റ് വേവിച്ചതിനു ശേഷം അടച്ചു വയ്ക്കുക.

അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച്‌ നെയ്യൊഴിച്ച്‌ ചൂടാകുമ്ബോള്‍ മസാലയും അരിയും ചേര്‍ത്ത് നന്നായി വറക്കുക. അരി പൊട്ടി തുടങ്ങുമ്ബോള്‍ തിളച്ച വെള്ളം ഉപ്പ് ചേര്‍ത്ത് ഇളക്കി പാത്രം മൂടി അരി വെന്ത് വെള്ളം വറ്റുമ്ബോള്‍ ഇറക്കിവയ്ക്കുക

അടി കട്ടിയുള്ള ഒരു പാത്രം എടുത്തു മീന്‍ മസാല നിരത്തുക. അതിനു മുകളില്‍ ഒരു ലെയര്‍ ചോറ് മുഴുവന്‍ നിരത്തി ഗരംമസാലപ്പൊടി, മല്ലിയില, പുതിന, വറുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി ഇവ തൂവി ദം ചെയ്യുക.

Related posts