മാലാഖയെപ്പോലെയുളള അവളുടെ ലുക്കും എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല! ഉണ്ണിയുടെ വാക്കുകൾ സത്യമെന്ന് ആരാധകരും!

കാവ്യ മാധവൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നായികയായി തിളങ്ങിയ കാവ്യ ബാലതാരമായാണ് സിനിമയിൽ എത്തിയത്. നായികയായി സൂപ്പർ താരങ്ങളോടൊപ്പം വരെ തിളങ്ങിയ കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. നടി സോഷ്യൽ മീഡിയകളിലും അധികം സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയകളിൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൻ ഹിറ്റാകാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്തോഷ നിമിഷങ്ങളിൽ പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ദിലീപിനൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കാവ്യ മാധവന്റെ ഫൊട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യ മാധവനെ ഒരുക്കിയത്. കാവ്യ മാധവനൊപ്പമുളള ചിത്രങ്ങൾ ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒരു സ്പെഷല്‍ ചടങ്ങിനായി കാവ്യ മാധവനെ ഒരുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു. ഇപ്പോഴും അവളെത്ര സുന്ദരിയാണ്. മാലാഖയെപ്പോലെയുളള അവളുടെ ലുക്കും എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല. പഴയ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഏറ്റവും മികച്ചത് അവൾക്ക് ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നാണ് ഉണ്ണി കുറിച്ചത്.

1999 ലായിരുന്നു ലാൽ ജോസിന്റെ സംവിധാനത്തിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ റിലീസിനെത്തുന്നത്. ദിലീപ്, കാവ്യ മാധവൻ, സംയുക്ത വർമ്മ, ബിജു മേനോൻ, ലാൽ, ജഗദീഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ബാബു ജനാർദ്ധനനായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്.

Related posts