തെന്നിന്ത്യൻ സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. എന്നുമെന്നും ഓർത്തുവയ്ക്കപ്പെടുവാൻ സാധിക്കുന്ന മികവുറ്റ പ്രകടനങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു താരം. അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്ന താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.
സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. വളരെ സ്റ്റൈലിഷ് ലുക്കിലായിരുന്നു ശോഭന. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് ശോഭനയെ ഒരുക്കിയത്. ശോഭനയെ ഒരുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുകയാണ് ഉണ്ണി. സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ, ഭൂമിയോളം വിനയമുള്ള ഈ ദേവതയെ ഒരുക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് സ്നേഹവും അഭിനന്ദനങ്ങളുമൊക്കെ സമ്മാനിക്കുന്നത് പോസിറ്റീവ് എനർജിയാണ്. എനിക്കിപ്പോൾ തോന്നുന്നത് ശരിക്കും പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഒരുപാട് നന്ദിയും വിസ്മയവും മാത്രമാണ് ഇപ്പോൾ എനിക്ക് തോന്നുന്നതെന്നാണ് ഉണ്ണി കുറിച്ചത്.