അമൃതം പൊടികൊണ്ട് രുചിയുള്ള ഐസ്‌ക്രീം ഉണ്ടാക്കാം!

Amrutham-Podi

മൂന്നു വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് അംഗനവാടികളില്‍ നിന്നും ലഭിക്കുന്ന ഒന്നാണ് അമൃതം പൊടി. കൊച്ചുകുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. എന്നാല്‍ അമൃതം പൊടി കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ്.

അതുകൊണ്ടു തന്നെ അമ്മമാര്‍ ഇതുപയോഗിച്ച്‌ പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. ഐസ്‌ക്രീം ഇഷ്ടപ്പെടാത്ത കുട്ടികളില്ല. അപ്പോള്‍ അമൃതം പൊടി കൊണ്ട് ഒരു ഐസ്‌ക്രീം ഉണ്ടാക്കി കൊടുത്താലോ.എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് ഈ ഐസ്‌ക്രീം.

Amrutham..
Amrutham..

കുട്ടികളുടെ ഇഷ്ട വിഭവമായ അമൃതം പൊടി ഐസ്‌ക്രീം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം പാല്‍ നന്നായി തിളപ്പിയ്ക്കുക. നന്നായി തിളച്ചു കഴിഞ്ഞതിനു ശേഷം ഒരു കപ്പില്‍ അമൃതം പൊടി എടുത്ത് അതിലേക്ക് ചൂട് പാല്‍ ഒഴിച്ച്‌ നന്നായി മിക്‌സ് ചെയ്യുക.

ശേഷം മിക്‌സ് ചെയ്ത് മിശ്രിതം ബാക്കിയുള്ള പാലിലേക്ക് ഒഴിച്ച്‌ അടുപ്പത്ത് വെച്ച്‌ നന്നായി കുറുക്കിയെടുക്കുക. നന്നായി കുറുകി ഒരു കുഴമ്ബുരൂപത്തില്‍ ആയതിനു ശേഷം. അടുപ്പ് ഓഫ് ചെയ്തു തണുക്കാന്‍ വെക്കുക. നന്നായി തണുത്തതിനു ശേഷം നിറം ലഭിക്കാനായി ഇത്തിരി ഫുഡ് കളര്‍ ചേര്‍ക്കാം.

ഇത് ആവശ്യമാണെങ്കില്‍ മാത്രം മതി. ഇതില്‍ അല്‍പം വാനില എസന്‍സ് കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ ഒഴിച്ച്‌ നന്നായി അടച്ച്‌ ഫ്രീസറില്‍ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തെടുത്ത് മിക്‌സിയില്‍ ഒഴിച്ച്‌ ഒന്നുകൂടെ നന്നായി അടിച്ചെടുക്കുക. ശേഷം വീണ്ടും അതേ പാത്രത്തില്‍ ഒഴിച്ച്‌ വായു കടക്കാത്ത രീതിയില്‍ മൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഒരു ദിവസം ഫ്രിഡ്ജില്‍ വെച്ച ശേഷം പിറ്റേ ദിവസം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ സ്വാദിഷ്ടവും ആരോഗ്യകരവും വ്യത്യസ്തമായ ഒന്നാണ് ഈ അമൃതം പൊടി ഐസ്‌ക്രീം. കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.

Related posts