പുത്തൻ മേക്കോവറിൽ താരം: അമ്പരന്ന് ആരാധകർ!

ലിജോമോള്‍ ജോസ് തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമാപ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച നടിയാണ്. സോണിയ എന്ന മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രവും ‘സോണിയ നമ്മുടെ മുത്തല്ലേ’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ ഡയലോഗും പ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ലിജോമോൾ. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലും ലിജോമോൾ തിളങ്ങിയിരുന്നു. കൂടാതെ താരം തമിഴിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

Related posts