നിവിൻ പോളിയുടെ മുടി കാരണം കാരവാൻ തന്നെ മാറ്റി! വൈറലായി ആസിഫ് അലിയുടെ വാക്കുകൾ!

നിവിൻ പോളി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും എത്തി മലയാളികളെ തന്റെ സ്വാഭാവികാഭിനയത്താൽ കയ്യിലെടുക്കുവാൻ സാധിച്ചു. തട്ടത്തിൻ മറയത്ത്, ആക്ഷൻ ഹീറോ ബിജു പ്രേമം 1983 ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റുകളാണ് താരത്തിന്റെ പേരിൽ ഉള്ളത്. മൂത്തോൻ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്‌പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ ചിത്രങ്ങൾ. ഒപ്പം നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എബ്രിഡ് ഷൈന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.

കൊച്ചിയിൽ നടന്ന പരിപാടിയിൽ നിവിൻ പോളി, ആസിഫ് അലി, എബ്രിഡ് ഷൈൻ അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ പറ്റി പറയുകയാണ് നിവിൻ പോളി. ഭയങ്കര പാടായിരുന്നു, കാരണം ഇത് നല്ല വെയ്റ്റ് ഉള്ള വിഗ്ഗ് ആയിരുന്നു. ഏറ്റവും മികച്ച വിഗ്ഗ് വേണമെന്ന് ഷൈൻ ചേട്ടന് ഭയങ്കര നിർബന്ധമായിരുന്നു. എവിടുന്നോ തപ്പി പിടിച്ച് നല്ല ഭാരമുള്ള വിഗ്ഗ് കൊണ്ടുവന്നു. കുറെ മാറ്റിയിട്ടാണ് ഇത് ഷൂട്ട് ചെയ്തത്. രാവിലെ മുതൽ വൈകുന്നേരം വരെ ഇത് തലയിൽ വെച്ചോണ്ട് ഇരിക്കണം. ഇത് എപ്പോഴും തലയിൽ വെച്ചോണ്ടിരിക്കാൻ പറ്റില്ല. എടുത്ത് കഴിഞ്ഞാൽ തിരിച്ച് വെക്കാൻ ഭയങ്കര പാടാണ്. കോസ്റ്റിയൂംസിന് ഒരുപാട് ലെയറുകളുണ്ട്. ബുദ്ധിമുട്ടായിരുന്നു. പക്ഷേ എൻജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയാണ്,’ നിവിൻ പറഞ്ഞു.

നിവിന്റെ ബുദ്ധിമുട്ട് തനിക്ക് നന്നായി അറിയാമെന്ന് ആസിഫ് അലിയും പറഞ്ഞു. നിവിന്റെ ബുദ്ധിമുട്ട് ഞാൻ നേരിട്ട് കണ്ടതാണ്. ആദ്യത്തെ കാരവാൻ മാറ്റി, കുറച്ച് കൂടി പൊക്കമുള്ള കാരവാൻ കൊണ്ടുവന്നു. മുടി കാരണം കാരവാൻ മാറ്റേണ്ട അവസ്ഥ വന്നു. ഷൈൻ ചേട്ടൻ എന്നോട് വന്ന് കഥ പറയുമ്പോൾ എന്റെ കഥാപാത്രം മന്ത്രിയാണെന്ന് പറഞ്ഞിരുന്നു. മന്ത്രിയാണെന്ന് പറഞ്ഞപ്പോൾ മനസിലേക്ക് വന്നത് മുണ്ടും വേഷ്ടിയുമായിട്ടുള്ള വേഷമാണ്. അത് ഞാൻ എങ്ങനെ ചെയ്യുമെന്നാണ് ചിന്തിച്ചത്. പക്ഷേ ഇതിന്റെ റഫറൻസ് കാണിച്ചു. ട്രയൽ കാണിച്ചപ്പോഴാണ് ശരിക്കും ഈ കഥാപാത്രം ചെയ്യാനുള്ള കോൺഫിഡൻസ് ലഭിച്ചത്. ഇതിന്റെ ഗെറ്റപ്പിൽ തന്നെ പകുതി ക്യാരക്റ്റർ ഒകെയായിട്ടുണ്ട്. പിന്നെ മറ്റൊരു പ്രശ്‌നം എന്റെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം വരുന്നത് ലാൽ സാറിന്റെ കൂടെയാണ്. അദ്ദേഹം ഒരു രാജാവിന്റെ വലിപ്പത്തിൽ കൂടിയാണ് നിൽക്കുന്നത്,’ ആസിഫ് അലി പറഞ്ഞു.

Related posts