BY AISWARYA
വിജയദശമി ദിനത്തില്‍ ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി അച്ഛന്റെ മടിയിലിരുന്ന് അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു. ശ്രീ ആവണംകോട് സരസ്വതി ക്ഷേത്രനടയിലായിരുന്നു മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ച് കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.ദിലീപ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.
ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ… എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം,’ ദിലീപ് ഫോട്ടോ പോസ്റ്റ് ചെയ്ത് കുറിച്ചു. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.
അടുത്തിടെ വിമാനത്താവളില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ മഹാലക്ഷ്മിയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നില്‍ ദിലീപുമുണ്ട്. എവിടെ വച്ചാണെന്നോ എന്നാണെന്നോ വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല.