ആരാധകരെന്ന് പറയുന്നവർക്ക് വേണ്ടി ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ, ചിത്രം പങ്കുവെച്ച് മാധുരി

ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫ് എനന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാധുരി. ചിത്രത്തില്‍ നാടന്‍ മലയാളി പെണ്‍കുട്ടിയുടെ വേഷമായിരുന്നു മാധുരിക്ക്. എന്നാല്‍ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങള്‍ ചിലരെ ചൊടിപ്പിച്ചിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ മാധുരിക്ക് നേരിടേണ്ടി വന്നു. ഇപ്പോള്‍ വിമര്‍ശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയാണെന്ന് പറയുകയാണ് നടി.

പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മാധുരിയുടെ കുറിപ്പ്. ‘നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്ബോള്‍. ചിന്തിച്ച ശേഷം; ഫനടിസിസം എന്നത് ഫാന്‍ ക്രിട്ടിസസത്തിന്റെ ഷോര്‍ട്ട് ഫോമാണോ ?’ നടി കുറിച്ചു.

കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്ക് വേഷം ധരിച്ചുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മാറിടത്തിന്റെ ഭാഗത്തായി ലൗ ചിഹ്നം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്.

Related posts