പുതിയ ചുവടുവയ്പ്പുമായി മധു ബാലകൃഷ്ണൻ!

മലയാളികളുടെ പ്രിയ ഗായകനാണ് മധു ബാലകൃഷ്ണൻ. അദ്ദേഹം ഇപ്പോൾ ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്തുനിന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായ മാറിയ ഗായകൻ സംഗീത സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നതിന്റെ ആവേശത്തിലാണ് സംഗീതപ്രേമികൾ. മധു ബാലകൃഷ്ണന്‍ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് ദിലീപ് നാരായണന്‍ സംവിധാനം ചെയ്ത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന യുവ താരങ്ങളുടെ ചിത്രമായ മൈ ഡിയര്‍ മച്ചാനിലൂടെയാണ്. മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത് പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകൾ ഗാനം പുറത്ത് വിടും.

As sweet as Madhu

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയ്ക്കൊപ്പം ഈ ഗാനം മധു ബാലകൃഷ്ണന്‍ ആലപിക്കുന്നുമുണ്ട്. ഇത്തരമൊരു ഗാനത്തിന് സംഗീതം നല്‍കാനും ചിത്രച്ചേച്ചിക്കൊപ്പം പാടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്. കവി ശ്രേഷ്ഠനായ രമേശന്‍സാറിന്‍റെ വരികള്‍ക്ക് ഈണം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പിന്നണി ഗാനരംഗത്ത് ഞാന്‍ 25 വര്‍ഷം പിന്നിടുകയാണ്. ഇതിനിടയില്‍ പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെപോയി. ഈ ഗാനം വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്‍റെ അടുത്ത സുഹൃത്ത് സൗണ്ട് എഞ്ചിനീയറായ ഷിയാസാണ് എനിക്ക് ഇങ്ങനെയൊരു സാധ്യതയ്ക്ക് പ്രേരണയായത്. എന്നാല്‍ എനിക്ക് സംഗീതം ഒരുക്കാന്‍ അവസരം നല്‍കി സഹായിച്ചത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ നിര്‍മ്മാതാവ് ബെന്‍സി നാസര്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബോസാണ്. ബോസിനോട് പ്രത്യേകം നന്ദിയുണ്ട്. വളരെ മനോഹരമായ പാട്ടാണ്. ഇനി ആസ്വാദകര്‍ ആ പാട്ട് ഏറ്റെടുക്കുമെന്നാണ് എന്‍റെ പ്രതീക്ഷ, മധു ബാലകൃഷ്ണന്‍ പറഞ്ഞു.

Sooryabhadram to have longest song

ആലാപനത്തിലായിരുന്നു ഇത്രയും കാലം ശ്രദ്ധ. സംഗീത സംവിധാനത്തിലും ഇനി ശ്രദ്ധിക്കേണ്ടിവരും. ഇനിയും കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം, മധു ബാലകൃഷ്ണന്‍ വ്യക്തമാക്കി. അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നീ യുവതാരങ്ങളാണ് മൈ ഡിയര്‍ മച്ചാനിലെ മുഖ്യ കഥാപാത്രങ്ങള്‍. ചിത്രം പറയുന്നത് വ്യത്യസ്തമായ ഒരു സൗഹൃദത്തിന്‍റെ കഥയാണ്. ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത് നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ്. ഒരു ഫാമിലി എന്‍ര്‍ടെയ്നര്‍ ആയ ഈ ചിത്രത്തിൽ പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.

Related posts