BY AISWARYA
തെന്നിന്ത്യയിലെ മാഡി എന്ന് ആരാധകര്‍ വിളിക്കുന്ന മാധവന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്.താരം പങ്കുവെച്ചത് മനോഹരമായ വീഡിയോ ആയിരുന്നു. ഇവിടെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് കുറിച്ചാണ് വീഡിയോ ഉളളത്.
നല്ലൊരു ചെറിയ ഗാര്‍ഡന് നടുവിലൂടെ നീണ്ടു പോവുന്ന വഴി അവസാനിക്കുന്നത് ഒരു വീടിന്റെ പൂമുഖത്തേക്കാണ്. ഈ സ്ഥലം ഏതെന്ന് തിരക്കി നടക്കുകയാണ് ആരാധകരും. എന്നാല്‍ ഭൂമിയിലെ സ്വര്‍ഗം എന്ന് കമന്റിട്ടവരും പോസ്റ്റിന് താഴെയുണ്ട്.
https://www.instagram.com/tv/CZtTNZPjneg/?utm_source=ig_web_copy_link
മലയാളത്തില്‍ ദുല്‍ഖര്‍ നായകനായ ‘ചാര്‍ലി ‘ യുടെ തമിഴ് റീമേക്കായ ‘മാര’, ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത നിശബ്ദം എന്നിവയാണ് ഒടുവില്‍ റിലീസ് ചെയ്ത മാധവന്റെ ചിത്രങ്ങള്‍. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഡീകപ്പിള്‍ഡും അടുത്തിടെ റിലീസിനെത്തിയിരുന്നു.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രമാണ് ഇനി റിലീസിന് എത്താനുള്ള മറ്റൊരു മാധവന്‍ ചിത്രം. ഈ സിനിമ സംവിധാനം ചെയ്യുന്നതും മാധവനാണ്.