എം ജി ശ്രീകുമാര്‍ മലയാളികളുടെ പ്രിയ ഗായകനാണ്. താരം പിന്നണിഗായകൻ ആയും റിയാലിറ്റി ഷോയില്‍ ജഡ്ജായും സിനിമാമേഖലയിൽ തിളങ്ങുകയാണ്. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് എം.ജി സംഗീത കൊടുമുടി കയറിയത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പഴയകാല വീഡിയോ ആണ് വൈറലായി മാറുന്നത്. എംജി രാധകൃഷ്ണനുമായി എന്തെങ്കിലും വിഷയം ഉണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് എംജി. എന്റെ ചേട്ടൻ എനിക്ക് അത്രക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും ചേട്ടനെ ഓർക്കാത്ത ദിവസമില്ല. അദ്ദേഹം വലിയൊരു മഹാനാണ്. ചേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോളും മനസ്സ് നിറഞ്ഞുപോകും. ഞങ്ങൾ തമ്മിൽ വലിയ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. അത് ആളുകൾ പറഞ്ഞുണ്ടാക്കിയതാണ്. എന്തുകൊണ്ട് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല എന്ന ശോഭന ജോർജിന്റെ ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെ ആയിരുന്നു. അദ്ദേഹം എനിക്ക് പിതൃ തുല്യൻ ആണ്. എനിക്ക് എന്തേലും അസുഖങ്ങൾ വന്നാൽ എന്നെ അദ്ദേഹമാണ് ആശുപത്രിയിൽ കൊണ്ടുപോയ്‌കൊണ്ടിരുന്നത്. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനു പിന്നിലും ഏട്ടന്റെ കൈകൾ ഉണ്ട്. ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ അദ്ദേഹത്തിന്റെ സംസ്കാരത്തിന് വന്നില്ലെന്ന്. എന്നാൽ ഞാൻ ആ ദിവസം അമേരിക്കയിൽ ആയിരുന്നു ഞാൻ. അവിടെ നിന്നും നാട്ടിൽ എത്തണം എങ്കിൽ മിനിമം 2, 3 ദിവസങ്ങൾ എങ്കിലും എടുക്കും. അപ്പോഴേക്കും ചേട്ടന്റെ അടക്കം കഴിഞ്ഞിരുന്നു. പിന്നെ വന്നിട്ട് എന്ത് കാര്യം എന്നുള്ളതുകൊണ്ടാണ് വരാതെ ഇരുന്നത്.
ഇടക്ക് കേട്ട കൂടോത്രം വാർത്ത എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് എംജി നൽകിയ മറുപടി ഇങ്ങനെ. കൂടോത്രമോ അതെന്താണ് എന്ന മറുപടിയാണ് എംജി നൽകിയത്. ചേട്ടന്റെ മകളുടെ വിവാഹത്തിന് വേണ്ടി അഞ്ചുപവന്റെ മാലയാണ് നൽകിയതെന്നും അത് ചെന്നൈയിൽ നിന്നാണ് പർച്ചേസ് ചെയ്തത്. ചെന്നൈയിൽ ജ്യൂവലറിയിൽ നിന്നും എന്തേലും വാങ്ങുമ്പോൾ അതിൽ പൂക്കളും മഞ്ഞളും ഒക്കെ ഇട്ടു തരാറുണ്ട്. ഞങ്ങൾ വാങ്ങിയ മാലയിൽ MGR എന്നും തകിട് രൂപത്തിൽ ഒരു സീൽ ഉണ്ടായിരുന്നു. അത് കണ്ടു കൂടോത്രം ആണ് എന്ന് ആളുകൾ തെറ്റിദ്ധരിച്ചതാകും എന്നും എംജി പറയുന്നു. എന്നാൽ ആ അഞ്ചുപവന്റെ മാല അവർ ഉരുക്കി ഓരോ സ്ഥലങ്ങളിലായി കളഞ്ഞു എന്നും എംജി സമ്മതിക്കുന്നുണ്ട്. MGR എന്നത് ചെന്നൈയിലെ ഒരു ജ്യൂവലറിയുടെ പേര് ആണ്.