വിവാദ ഫോട്ടോഷൂട്ടിന്റെ പേരില്‍ പുലിവാല് പിടിച്ച് ലൗഡ് സ്പീക്കറിലെ സ്‌നേഹ ശ്രീകുമാറും രശ്മി അനിലും….

BY AISWARYA

കൈരളി ചാനലിലെ ഹാസ്യപരിപാടിയായിട്ടാണ് പ്രേക്ഷകര്‍ ലൗഡ്‌സ്പീക്കറിനെ കാണുന്നത്. സിനിമാ- സീരിയല്‍ താരങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ഹാസ്യ രൂപത്തില്‍ നടത്തുന്ന പരിപാടിയാണിത്.സല്‍ പേര് വീട്ടില്‍ സുശീലയും തങ്കുവുമായിട്ടാണ് പരിപാടിയില്‍ അവതാരകരായി – സ്‌നേഹ ശ്രീകുമാറും രശ്മി അനിലും എത്തുന്നത്. കൂടാതെ ജമാലു എന്ന കഥാപാത്രവും പരിപാടിയിലുണ്ട്. പൊതുവെ അസൂയയും പരിഹാസവും നിറഞ്ഞ കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഈയിടെ പരിപാടിക്കെതിരെ യുവതാരങ്ങളായ എസ്തര്‍ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുളളത്.

വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട് എന്ന വിശേഷിപ്പിച്ചാണ് എപ്പിസോഡ് അരങ്ങേറിയത്. എസ്തര്‍ വളര്‍ച്ച വച്ചെന്ന് അറിയിക്കാനാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും പരിപാടിക്കിടെ ഇവര്‍ പറയുന്നുണ്ട്. ഈ പ്രസ്താവനയാണ് ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. കൂടാതെ നടി ശ്രിന്ദ, ഗോപിക രമേശ് എന്നിവരുടെയും ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചിരുന്നു.

എന്നാലിതാ, എസ്തര്‍ തന്നെ ഇവര്‍ക്കുളള മറുപടിയുമായെത്തിയിരുന്നു. എത്രകാലം വെച്ചിട്ടാണ് ഇതെല്ലാം കണ്ടിട്ട് മിണ്ടാതിരിക്കേണ്ടത്. എന്തുകൊണ്ട് അറിയില്ല, പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.നിങ്ങളെല്ലാം ഷിറ്റാണെന്നും പരിപാടി നടത്തിയ സ്‌നേഹ ശ്രീകുമാറിനെയും രശ്മി അനിലിനെയും ടാഗ് ചെയ്തു കൊണ്ട് എസ്തര്‍ പറഞ്ഞിരിക്കുന്നത്.തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയത്.തങ്ങള്‍ ഇതേ രീതിയില്‍ തന്നെ മുന്നോട്ടു പോവുമെന്നു പറഞ്ഞ് വിഷയത്തില്‍ നേരത്തെ നടി ശ്രിന്ദ രംഗത്തെത്തിയിരുന്നു.

വിഷയം വന്‍വിവാദമായതോടെ അവതാരകയായ രശ്മി അനിലാണ് പ്രതികരണവുമായി ആദ്യമായി എത്തിയത്. 14 വയസുളള പെണ്‍കുട്ടിയുടെ അമ്മയാണ് താനെന്നും എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണമെന്ന പൂര്‍ണ സ്വാതന്ത്ര്യം ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ ഇതാ സ്‌നേഹ ശ്രീകുമാറും രംഗത്തുവന്നിരിക്കുകയാണ്. പ്രോഗ്രാം മുഴുവനായി കണ്ടവര്‍ക്കറിയാം,താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത്. വീഡിയോ മുഴുവനായിട്ടല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഞാനും ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, ആസ്വദിക്കാറുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നതാണ് എന്നതില്‍ എനിക്കും വിഷമം ഉണ്ടെന്നും സ്‌നേഹ പറയുന്നു.

ഏതെങ്കിലും താരം ഫോട്ടേഷൂട്ട് ചെയ്താല്‍ അതിനിടയില്‍ വന്നു മോശം കമന്റ് ഇടുകയും ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകളുണ്ടല്ലോ…അവരുടെ പ്രതിനിധികളാണ് സുശീലയും തങ്കുവും. അസൂയയവും കുശുമ്പും ഒക്കെയുളള രണ്ട് കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ കഥാപാത്രങ്ങളോ ജമാലുവോ അങ്ങനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്. അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.ആ സ്റ്റോറിയുടെ അവസാനം 7 മിനുട്ട് സമയമെടുത്തു ജമാലു പറയുന്നത്, ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ച് ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുളള അവകാശം ഉണ്ടെന്നും ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.

Related posts