ലോകേഷ് ചിത്രത്തിൽ നായകൻ പ്രഭാസ് ?

സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ് ചിത്രം മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം അടുത്ത ബിഗ് ബജറ്റ് ചിത്രമെടുക്കാൻ തയ്യാറെടുക്കുകയാണ്. കമല്‍ഹാസന്റെ വിക്രം എന്ന ചിത്രമാണ് നിലവില്‍ അദ്ദേഹം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചന.

ബാഹുബലി താരം പ്രഭാസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ തിരക്കഥ ഒരുക്കുന്ന തിരക്കിലാണെന്നും ചിത്രത്തിന്റെ അന്തിമരൂപം നടന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുക 2022 ന്റെ അവസാനത്തോടെ ആയിരിക്കും. അടുത്തുതന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകേഷ് 2021 ജൂണ്‍ മുതല്‍ കമല്‍ഹാസനൊപ്പം വിക്രം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

Related posts