നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സ് കീഴ്ടക്കിയ താരമാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും തിളങ്ങി നില്‍ക്കുന്ന പൊന്നമ്മ ബാബു, തന്റെ ശാരീരിക പ്രകൃതം കൊണ്ടാണ് അത്തരം വേഷങ്ങള്‍ കൂടുതലും ലഭിക്കാറുള്ളതെന്ന് മുന്‍പ് പലപ്പോഴും പൊന്നമ്മ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കാണുന്നത് പോലെ ഇത്രയും തടിച്ച് വന്നത് സ്വഭാവികമായിട്ടല്ല. ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് കൂട്ടിയതാണെന്ന് പറയുകയാണ് താരം.ലോഹിതദാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി തടി കൂട്ടിയത്. രണ്ട് മാസത്തോളം കഷ്ടപ്പെട്ട് കൂട്ടിയ തടി പിന്നീട് കുറക്കാന്‍ തോന്നിയില്ല. തടി കുറച്ച് നായികയാവാന്‍ പോവുകയാണോന്ന് പലപ്പോഴും മമ്മൂട്ടി അടക്കമുള്ളവര്‍ ചോദിച്ചിട്ടുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് താരം. അത്യാവശ്യം വണ്ണം ഒക്കെ ആയിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. നിന്റെ കഥാപാത്രത്തിന് കുറച്ച് കൂടി വണ്ണം വേണമെന്ന് ലോഹി സാറാണ് എന്റെ അടുത്ത് പറഞ്ഞത്.
അതെനിക്ക് മറക്കാന്‍ പറ്റത്തില്ല.ഒരു കര്‍ക്കിടകത്തിലാണ് ഞാന്‍ സൂപ്പ് കുടിക്കുന്നത്. വണ്ണം വെക്കാന്‍ വേണ്ടി മട്ടന്‍ സൂപ്പ് രണ്ട് മാസത്തോളം കുടിച്ചു. മൂന്ന് ഡെലിവിറി കഴിഞ്ഞിട്ടും എനിക്ക് വണ്ണം വച്ചിട്ടില്ല. പക്ഷേ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയത്. പിന്നീട് കുറച്ചില്ല. ഇനി എന്തായാലും നായിക കഥാപാത്രമായി ഞാന്‍ മാറില്ല. അതിന്റെ സമയം കഴിഞ്ഞു.ഇനി അമ്മ കഥാപാത്രങ്ങളും ചേച്ചി കഥപാത്രങ്ങളും ഒക്കെയാണ് എനിക്ക് ചെയ്യാന്‍ പറ്റുന്നതായിട്ടുള്ളത്. അതിനും കുറച്ച് വണ്ണം വേണം. അതുകൊണ്ട് ഞാനിത് കുറക്കാന്‍ നോക്കിയിട്ടില്ല എന്നാണ് പൊന്നമ്മ ബാബു പറയുന്നത്. കൂടുതലങ്ങ് വെയിറ്റ് വരുമ്പോള്‍ കുറച്ച് നടക്കുകയും ഡയറ്റ് നോക്കുകയും ചെയ്യും. ഡാന്‍സ് മനസിലുള്ളത് കൊണ്ട് ഇടയ്ക്ക് പ്രാക്ടീസ് ചെയ്യും. പിന്നെ വണ്ണത്തെ കുറിച്ച് ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടത്തില്ല. കാരണം ഈ വണ്ണം പൈസ കൊടുത്ത് വെച്ചതാണ്. അല്ലാതെ തനിയെ ഉണ്ടായതല്ല.
ഞാനെന്റെ സിനിമയ്ക്ക് വേണ്ടി, എന്റെ ജോലിയ്ക്ക് വേണ്ടി ചെയ്തതാണ്. തുറപ്പുഗുലാന്‍ സിനിമയില്‍ മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ചഭിനയിച്ച സമയത്ത് ഞാന്‍ വണ്ണം കുറക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. മമ്മൂക്ക എന്താണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഏതൊക്കെയാണെന്ന് പറഞ്ഞ് തരും. പിന്നാലെ താന്‍ വണ്ണം കുറച്ച് നായികയാവാന്‍ പോവുകയാണോന്നാണ് അദ്ദേഹം ചോദിച്ചത്. വണ്ണം ഉള്ളവര്‍ക്കാണ് ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്.തടി കൂട്ടാൻ പണം കൊടുവേറൊരു സ്ഥലത്ത് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഫുഡ് കഴിക്കാതെ ഇരിക്കുന്നത് കണ്ട് സിദ്ദിഖ് ചോദിച്ചു പൊന്നമ്മ വണ്ണം കുറക്കാന്‍ പോവുകയാണോന്ന്. പണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇനി മെലിഞ്ഞ് തെലിഞ്ഞ് ഇരുന്നാല്‍ അവരെ സിനിമയിലേക്ക് വിളിക്കണ്ടെന്നേ പറയുകയുള്ളു. അതുകൊണ്ട് വന്ന് വല്ലതും കഴിക്കാന്‍ നോക്ക്്, എന്ന് സിദ്ദിഖ് പറഞ്ഞു. സത്യത്തില്‍ ദോശയും ഇഡ്ലിയും എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് മാറി ഇരുന്നതാണ്. മക്കള്‍ എന്നോട് വണ്ണം കുറക്കാന്‍ പറയാറുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നതെന്ന് പൊന്നമ്മ പറയുന്നു.