നാട്ടിലേക്ക് തിരികെ വന്ന പ്രവാസികള്‍ക്ക് പ്രവാസി കോ- ഓപറേറ്റീവ് സൊസൈറ്റി വഴിയും വായ്പ നല്‍കും

norka-loan

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയില്‍നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പുതിരി നിര്‍വഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാന്‍ ആദ്യവായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ സി സജീവ് തൈക്കാട് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീഷ് സൊസൈറ്റി സെക്രട്ടറി രേണി വിജയന്‍, ബി അനൂപ് പങ്കെടുത്തു.

norka-roots
norka-roots

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയംസംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. നിലവില്‍ 16 പ്രമുഖ ബാങ്കുകള്‍ വഴി വായ്പ നല്‍കിവരുന്നുണ്ട്. കൂടുതല്‍ വിവരം നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ  1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം) നമ്പറുകളില്‍ ലഭിക്കും.

Related posts