ലിജോമോൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ്. താരം അഭിനയരംഗത്തേക്കെത്തുന്നത് മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ്. സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൽ സോണിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ലിജോമോൾ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തിയതിന് ശേഷമാണ്.
സൂര്യ നായകനായെത്തിയ ചിത്രമായ ജയ് ഭീമിലെ സെങ്കണ്ണി എന്ന കഥാപാത്രവും ശ്രദ്ധേയമായി. ലോക്ഡൗണിലെ സംഭവവികാസങ്ങളെ പ്രമേയമാക്കി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പുത്തന്‍പുതു കാലത്തിലും ലിജോമോള്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ ലിജോമോള്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറിയിരിക്കുന്നത്.
മലയാളത്തില്‍ നിന്നും ഇപ്പോള്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും താരം പറയുന്നു. താന്‍ ഇതുവരെ ചെയ്ത കഥാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യതമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഇപ്പോള്‍ താന്‍ ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ ആളുകള്‍ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. പോയ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ലിജോമോളുടെ വിവാഹം. അരുണ്‍ ആന്റണിയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇതിനു മുന്‍പ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടന്‍ ഷാലു റഹീമിന്റെ പേരിലായിരുന്നു ഗോസിപ്പുകള്‍ ഉണ്ടായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി നടനാണ് രംഗത്തെത്തിയത്.