വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് പറയുന്നത് ശരിയല്ല! ലിജോ മോൾ പറയുന്നു!

ലിജോമോൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ്. താരം അഭിനയരംഗത്തേക്കെത്തുന്നത് മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ്. സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൽ സോണിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ലിജോമോൾ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തിയതിന് ശേഷമാണ്. തമിഴിൽ സൂര്യ ചിത്രം ജയ്ഭീമിലെ പ്രകടനമാണ് ലിജോ മോൾക്ക് തമിഴിലും വലിയ തോതിലുള്ള ആരാധകരെ സമ്മാനിച്ചത്. സെങ്കീണി എന്ന ആദിവാസി സ്ത്രീയായി ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ലിജോ മോൾ നടത്തിയത്. ഇപ്പോൾ വിവാഹശേഷമുള്ള സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലിജോ മോൾ.

ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് താൻ കുരുതിയില്ല. എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചതെന്ന് ലിജോ മോൾ പറയുന്നു. തന്റെ സുഹൃത്ത് മഹേഷിന്റെ പ്രതികാരത്തിലേക്കുള്ള കാസ്റ്റിങ് കോൾ കണ്ട് അയക്കുവാൻ പറയുകയായിരുന്നു. പിജിക്ക് പഠിക്കുന്ന സമയത്താണ് സിനിമയിൽ അവസരത്തിനായി നോക്കിയതെന്നും ലിജോ മോൾ പറഞ്ഞു.

വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് പറയുന്നത് ശരിയല്ല. ആദ്യ ചിത്രത്തിൽ അഭിനയിക്കുവാൻ എത്തിയപ്പോൾ ദിലീഷേട്ടൻ പറഞ്ഞുതന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ചെയ്യുന്നതെന്നും ലിജോ മോൾ പറയുന്നു. ജയ്ഭീമിന് ശേഷം മലയാളത്തിൽ നിന്ന് നിരവധി വേഷങ്ങൾ തേടിവരുന്നുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി സിനിമയിൽ നിന്നും പോകുന്നില്ല. വിവാഹം കഴിഞ്ഞാൽ സിനിമ രംഗത്ത് മൂല്യം കുറയുമെന്ന് കരുതിയിട്ടില്ല. അഭിനയത്തിൽ ഭർത്താവ് അരുൺ പിന്തുണയാണ് നൽകുന്നത്. സ്വന്തമായി സിനിമ നിർമ്മിക്കുവാനുള്ള ഒരുക്കത്തിലാണ് അരുൺ എന്നും. സിനിമയിൽ നിന്നും മോശം അനുഭവം ഇതുവരെയുണ്ടായിട്ടില്ലെന്നും ലിജോ മോൾ പറയുന്നു.

Related posts