ആ ചിത്രത്തിൽ അഭിനയിക്കാൻ ആഷിക് അബു വിളിച്ചു. പക്ഷെ ! സിനിമ അഭിനയത്തെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒട്ടനവധി സിനിമകൾ നൽകിയിട്ടുള്ള നിരവധി സംവിധായകരാണ് നമ്മുക്ക് ഉള്ളത്. ആക്ഷൻ, ത്രില്ലർ, കോമഡി, റൊമാൻസ് തുടങ്ങി എല്ലാ വിഭാഗത്തിലും മികച്ച ചിത്രങ്ങൾ അവർ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. സംവിധാനം മാത്രമല്ല അവരിൽ ചിലർ മികച്ച അഭിനേതാക്കൾ കൂടെയാണ് എന്നു തെളിയിച്ചിട്ടുമുണ്ട്. ജോണി ആന്റണി, ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍ എന്നിവരൊക്കെ നടനെന്ന നിലയിലും ഇന്നത്തെ മലയാള സിനിമയിലെ അവിഭാജ്യഘടകമാണ്. ഇപ്പോഴിതാ തന്റെ അഭിനയത്തെ കുറിച്ചു വാചാലനാകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

കുറച്ചു സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത ‘മായനദി’ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞതാണ്. പക്ഷേ ആഷിഖ് കേട്ടില്ല. എന്നെ അഭിനയിക്കാനായി ചിലര്‍ വിളിക്കുമ്ബോള്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കിയിട്ട് മാറ്റൊരാളെ നോക്കാനാണ് ഞാന്‍ പറയുന്നത്.

ഞാന്‍ ചെയ്ത ‘നായകന്‍’ എന്ന സിനിമയില്‍ എനിക്ക് ചെറിയ ഒരു വേഷം ചെയ്യേണ്ടി വന്നു. മറ്റൊരു നടന്‍ ചെയ്യേണ്ടിയിരുന്ന വേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് ഏറ്റെടുക്കേണ്ടി വന്നതാണ്. അല്ലാതെ അഭിനയം എന്ന പണി എനിക്ക് തീരെ താല്പര്യമില്ല. അഭിനയം എന്നത് അത്ര നിസാരമായ സംഗതിയല്ല. ഒരുപാട് ക്ഷമയൊക്കെ വേണ്ടുന്ന ഒരു പരിപാടിയാണത്. ഞാന്‍ ആണേല്‍ തീരെ ക്ഷമയില്ലാത്ത ഒരാളാണ്. ഞാന്‍ ചെയ്ത സിനിമകളെല്ലാം ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നീട് സുഹൃത്ത് ബന്ധത്തിന്‍റെ പേരില്‍ പോയി അഭിനയിച്ചതാണെന്നാണ് ലിജോ ജോസ് പറയുന്നത്.

Related posts