വെള്ളിയാഴ്ചകളിൽ ദേവി ഭജനവും, ലക്ഷ്മി ഭജനവും വളരെ പ്രധാനമാണ്. പൊതുവെ വെള്ളിയും ചൊവ്വയും നമ്മൾ ദേവി ഭജനമാണ് നടത്തുന്നത്. മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ലക്ഷ്മി സ്തുതിയ്ക്ക് വളരെ നല്ലതാണ്. വിശേഷ ദിവസങ്ങളിൽ നെയ് വിളക്ക് കത്തിച്ചു വച്ചിട്ടു നടത്തുന്ന ജപത്തിന് ഇരട്ടിഫലം എന്നാണ് പറയുന്നത്. ലക്ഷ്മിദേവിയെ ഭജിക്കാൻ പ്രധാനമായ മന്ത്രമാണ് മഹാലക്ഷ്മി സ്തവം
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മീദേവിയെ ഭജിക്കുകവഴി സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.സമ്പത്ത് ഉണ്ടാകുന്നതിനു കമലാ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. മഹാലക്ഷ്മിയുടെ ചിത്രം വടക്കോട്ടുതിരിച്ചുവച്ചു നെയ് വിളക്ക് കൊളുത്തിഎന്ന മന്ത്രം 1008 തവണ രാവിലെയും വൈകുന്നേരവും ജപിച്ച് പ്രാര്‍ഥിക്കണം.
അത്ഭുതസിദ്ധിയുള്ള മന്ത്രമാണിത്. അതുകൊണ്ടുതന്നെ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം ശുദ്ധവൃത്തിയോടെ ജപിച്ചാല്‍മാത്രമേ ഫലസിദ്ധിയുണ്ടാകൂ. ഇവിടെ ഈ മന്ത്രം കൊടുത്തിരിക്കുന്നത് പൊതു അറിവിലേക്കുമാത്രമാണ്. മന്ത്രങ്ങളുടെ ഫലസിദ്ധി സാധകനെ ആശ്രയിച്ചുമാത്രമാണ്. മന്ത്രങ്ങളുടെ ദുരുപയോഗം വിപരീതഫലം ചെയ്‌തെന്നുവരാം.