യുവാക്കളുടെ എനർജി ലെവൽ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് : വൈറലായി ലെനയുടെ വാക്കുകൾ!

ലെന മലയാളികളുടെ ഇഷ്ട നടിയാണ്. എല്ലാ തരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ള അഭിനേത്രിയാണ് ലെന. ഇപ്പോൾ തന്റെ അഭിനയജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് സഫലമായി. പക്ഷേ പ്രതീക്ഷിച്ച രീതിയിൽ എത്തിപ്പെടാനായില്ലെന്ന് ലെന പറയുന്നു. മലയാള സിനിമയിൽ നിന്നും ലെന കുറച്ചുകാലം മാറി നിന്നിരുന്നു. തന്റെ തിരിച്ചുവരവിൽ വളരെ വലിയൊരു ചുവട് വയ്പ്പാണ് ലെന നടത്തിയത്.

ഇപ്പോൾ ലെനയുടെ പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാജീവിതത്തിൽ ചില പ്രശ്‌നങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്ന് ലെന പറയുന്നു. മിക്കപ്പോഴും യുവാക്കളുടെ എനർജി ലെവൽ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മിസ്ഡ് കോൾസ് എല്ലാം. മിസ്ഡ് കോൾസ് ആണെങ്കിൽ പോട്ടേ, ഇതിങ്ങിനെ റിങ് ചെയ്‌തോണ്ടിരിക്കും. ആ സമയത്തെ ഫോൺ കോൾസ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാൽ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന അഭിമുഖത്തിൽ പറഞ്ഞു. താരം 2004 ജനുവരി 16 ന് പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ട്രാഫിക് എന്ന 2011ൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാർത്തകളും വന്നിരുന്നു.

Related posts