ദയവായി ഇതുപോലത്തെ വാര്‍ത്തകൾ പ്രചരിപ്പിക്കരുത്; ആരാധകരോട് അഭ്യർത്ഥനയുമായി ലെന

സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെന കോവിഡ് ബാധിച്ച്‌ ആശുപത്രിയിലാണ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ‌ നിഷേധിച്ച് താരം തന്നെ രംഗത്ത്. നടി ലെന കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന രീതിയിലുള്ള ഒരു വാര്‍ത്ത ഓണ്‍ലൈന്‍ മീഡിയകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു.

‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് പോന്നപ്പോൾ‌ തന്നെ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഞാൻ. ഞാൻ സുരക്ഷിതയാണ്’ ലെന പറയുന്നു.

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)

കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റിൽ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവിൽ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ ഐസലേഷനിലാണ് നടി. ബ്രിട്ടനിൽ പുതിയ വൈറസ് വകഭേദം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അവിടെ നിന്നെത്തിയവരിൽ കോവി‍ഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നത്. അതേസമയം, ബ്രിട്ടനിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 102 പേർക്ക് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു.

Related posts