നദിയയെ കാണുമ്പോഴെല്ലാം ആ രംഗമാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത്! നദിയാ മൊയ്തുവിനെക്കുറിച്ച് ലെന പറയുന്നു.

നടി ലെനയും നദിയ മൊയ്തുവും മമ്മൂട്ടി നായകനാവുന്ന ഭീഷ്മപര്‍വത്തിന്റെ ചിത്രീകരണത്തിരക്കിലാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നദിയയോടൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലെന. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സണ്‍ഗ്ലാസ്സ് രംഗമാണ് നദിയയെ കാണുമ്പോഴെല്ലാം ഓര്‍മ്മ വരുന്നത് എന്നാണ് ലെന പറയുന്നത്. നദിയ, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ എക്‌സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. സുന്ദരിയായ നദിയയെ കാണുമ്പോഴെല്ലാം ആ രംഗമാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ഈ ഊഷ്മളമായ രാജ്ഞിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പറയുന്ന രംഗം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?- ലെന കുറിച്ചു.

സഹനടിയായി വന്ന ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ലെന. ഇപ്പോള്‍ ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ നദിയ ഒരു കണ്ണട വെച്ച് മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ നോക്കിക്കൊണ്ട് ‘ഈ കണ്ണട വെച്ച് കഴിഞ്ഞാല്‍ ആളുകളിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കാണില്ല, ഞാനിപ്പോള്‍ നിങ്ങളുടെ നേക്കഡ് ബോഡി മാത്രമാണ് കാണുന്നത്’ എന്ന് പറയുന്ന രംഗമാണ് ലെന ക്യാപ്ഷനില്‍ പറയുന്നത്.

നടി ശ്രിന്ദയടക്കം ഒത്തിരി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ആ സീന്‍ മറക്കാന്‍ പറ്റുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘ഭീഷ്മപര്‍വ്വ’ത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

Related posts