സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. ലെനയുടെ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നു. മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ലെന നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് വിമർശനം വന്നത്.
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് കൊടുക്കാനുള്ള ഉപദേശം സമയത്തിന് വരികയെന്നാണ്. ബാക്കിയുള്ളവരുടെ സമയത്തെ മാനിക്കുക.ചെറിയ വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കുക. കാരണം വിജയത്തിന് പിന്നാലെ വീഴ്ചയുണ്ടാകും. വീഴ്ച കഴിഞ്ഞ് കയറ്റമുണ്ടാകും. കയറ്റം കഴിഞ്ഞ് വീഴ്ചയുണ്ടാകും. കുറേ നാൾ നിന്ന് കഴിഞ്ഞാലേ തിരിച്ചറിയുള്ളൂ. അതിനാൽ ചെറിയ വിജയങ്ങളിൽ ഒരുപാട് ആഹ്ലാദിക്കാതിരിക്കുക. ചെറിയ തോൽവികളിൽ ഒരുപാട് സങ്കടപ്പെടാതിരിക്കുക. നമ്മളുടെ പ്രൊഫഷണലിസം കാണിക്കുക. എല്ലാവരും കുറ്റം പറയാത്ത തരത്തിൽ നിലനിൽക്കാൻ പറ്റുകയാണെങ്കിൽ എല്ലാവർക്കും അത് ഗുണം ചെയ്യും. മൊത്തം ഇൻഡസട്രിക്ക് അത് വലിയ ഭാഗ്യമാകും. പ്രധാനമായും അഭിനയിക്കാൻ വരുമ്പോൾ അഭിനയിക്കാനായി വരിക. പ്രശസ്തിക്കും വേണ്ടിയോ പണത്തിന് വേണ്ടിയോ പേരിന് വേണ്ടിയോ അഭിനയിക്കാതിരിക്കുക. അഭിനയം നന്നായാൽ ബാക്കി മൂന്നെണ്ണവും ഫ്രീയായി ലഭിക്കും.
സിനിമാ രംഗത്ത് തനിക്ക് വ്യക്തിപരമായി അടുത്തറിയാകുന്ന സൗഹൃദങ്ങൾ കുറവാണെന്നും ലെന പറയുന്നു. ഒപ്പം വർക്ക് ചെയ്യുന്ന ആരെയും വിളിച്ച് സംസാരിക്കാറില്ല. ഓരോ ലൊക്കേഷനിൽ കാണുമ്പോഴാണ് വീണ്ടും സംസാരിക്കുക. അവസാനം ഒരുമിച്ച് സിനിമ ചെയ്തത് മൂന്ന് വർഷം മുമ്പാണെങ്കിൽ ആ മൂന്ന് വർഷത്തെ റീ കാപ്പ് അടുത്ത ലൊക്കേഷനിലായിരിക്കും. എനിക്ക് പേഴ്സണൽ ഫ്രണ്ട്ഷിപ്പില്ല. ആക്ടേർസ് ഷൂട്ടിലായിരിക്കുമോ എന്ന് അറിയാത്തത് കൊണ്ട് വിളിക്കില്ല. പൊതുവെ ആൾക്കാർ എന്നെയും വിളിക്കാറില്ല. പെട്ടെന്ന് ഞാൻ വിളിച്ചാൽ എന്താണ് ലെനയ്ക്ക് പറ്റിയതെന്ന് ആലോചിക്കുമെന്നും നടി വ്യക്തമാക്കി. ഒറ്റയ്ക്കുള്ള ജീവിതമാണ് താൻ നയിക്കുന്നതെന്ന് നേരത്തെയും ലെന പറഞ്ഞിട്ടുണ്ട്.