ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും! ലെന പറയുന്നു!

സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ആദ്യത്തെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ പതിനൊന്നിൽ പഠിക്കുകയാണ്. ജയറാം, സിദ്ദിഖ്, ബിജു മേനോൻ തുടങ്ങിയ താരങ്ങളെല്ലാം ചേർന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു. സിനിമയിലെ കല്യാണത്തിന്റെ സീൻ എടുത്തപ്പോൾ എന്റെ ബോയ്ഫ്രണ്ട് എന്ന് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു എന്റെ മനസിൽ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും. കല്യാണം കഴിച്ച് കുറേ കാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു ഡിവോഴ്‌സ് വേറെ എവിടെയും കാണില്ല. ശരിക്കും ഞങ്ങൾ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞത്,

ശരിക്കുമിത് സിനിമയിൽ എഴുതണമെന്ന് ഞാൻ വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങൾ ഡിവോഴ്‌സിനായി കോടതിയിലേക്ക് ഒന്നിച്ചാണ് പോയത്. അവിടെ ഒപ്പിട്ട് കൊടുക്കണമല്ലോ. ആ സമയത്ത് അകത്ത് രണ്ട് വലിയ കുടുംബങ്ങൾ തമ്മിലുള്ള ബഹളം നടന്ന് കൊണ്ടിരിക്കുകയാണ്. അവർ പട്ടിയുടെയും പൂച്ചയുടെയുമൊക്കെ കാര്യം പറഞ്ഞൊക്കെ പ്രശ്‌നമാണ്. കുറച്ച് സമയം എടുക്കുമെന്ന് പറഞ്ഞതിനാൽ ഞങ്ങൾ കാന്റിനിലേക്ക് പോയി.കുറച്ച് കഴിഞ്ഞ് ഞങ്ങളെ വിളിക്കാൻ വന്നയാൾ കണ്ടത് ഞങ്ങൾ രണ്ടാളും ഒരു പാത്രത്തിൽ നിന്നും ഗുലാംജാം മുറിച്ച് കഴിക്കുന്നതാണ്. ശരിക്കും നിങ്ങൾ ഡിവോഴ്‌സിന് വന്നതാണോന്നാണ് അദ്ദേഹം ചോദിച്ചത്. അതേന്ന് പറഞ്ഞപ്പോൾ എന്നാ വാ എന്ന് പറഞ്ഞ് പോയിട്ടാണ് ഞങ്ങൾ ഡിവോഴ്‌സ് ചെയ്തത്.

Related posts