ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല അതെന്ന് വ്യക്തമായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്! മനസ്സ് തുറന്ന് ലെന!

സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ തന്റെ പഠനത്തെ കുറിച്ചും അതില്‍ പ്രാക്ടീസ് തുടരാതിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ലെന. ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചിട്ടുള്ള ലെന, അത് പഠിക്കാനെടുത്ത തീരുമാനം ഏറ്റവും മികച്ചതായിരുന്നെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ലെനയുടെ വാക്കുകള്‍ ഇങ്ങനെ, ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത് എന്റെ ലൈഫിലെ ഏറ്റവും നല്ല തീരുമാനമാണെന്ന് തോന്നുന്നു. കാരണം, ഞാന്‍ വേറെ ഏത് സബ്ജക്ട് ആണ് പഠിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ചെയ്യുന്ന പ്രൊഫഷനുമായി ഒരു ബന്ധവും ഉണ്ടാവില്ലായിരുന്നു. മാക്സോ, കെമിസ്ട്രിയോ, എഞ്ചിനീയറിങ്ങോ എന്തെടുത്താലും സിനിമയുമായി ഒരു ബന്ധവുമില്ലാതെ ആയിപ്പോയേനെ. ക്ലിനിക്കല്‍ സൈക്കോളജി നമ്മുടെ ലൈഫിലെ എല്ലാ ഏരിയയിലും ഒരു ആഡ് ഓണ്‍ ആണ്.

നമുക്ക് ഒരുപാട് അറിവ് കിട്ടും. നമ്മുടെ കാഴ്ചപ്പാടിനെ ഭയങ്കരമായി സ്വാധീനിക്കും. അഭിനയത്തിലായാലും സ്‌ക്രിപ്റ്റ് എഴുതുന്നതിലായാലും വെറുതെ ആളുകളുമായി ഇടപെഴകുന്നതിലായാലും എല്ലാത്തിലും ഇത് ഉപകാരപ്പെടും. ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് ചെയ്യാത്തത് എന്റെ സ്വന്തം മെന്റല്‍ ഹെല്‍ത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്താണ് ഞാന്‍ ഒരു ആര്‍ടിസ്റ്റാണെന്ന് മനസിലാക്കിയത്. ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല

സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ തന്റെ പഠനത്തെ കുറിച്ചും അതില്‍ പ്രാക്ടീസ് തുടരാതിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ലെന. ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചിട്ടുള്ള ലെന, അത് പഠിക്കാനെടുത്ത തീരുമാനം ഏറ്റവും മികച്ചതായിരുന്നെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ലെനയുടെ വാക്കുകള്‍ ഇങ്ങനെ, ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത് എന്റെ ലൈഫിലെ ഏറ്റവും നല്ല തീരുമാനമാണെന്ന് തോന്നുന്നു. കാരണം, ഞാന്‍ വേറെ ഏത് സബ്ജക്ട് ആണ് പഠിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ചെയ്യുന്ന പ്രൊഫഷനുമായി ഒരു ബന്ധവും ഉണ്ടാവില്ലായിരുന്നു. മാക്സോ, കെമിസ്ട്രിയോ, എഞ്ചിനീയറിങ്ങോ എന്തെടുത്താലും സിനിമയുമായി ഒരു ബന്ധവുമില്ലാതെ ആയിപ്പോയേനെ. ക്ലിനിക്കല്‍ സൈക്കോളജി നമ്മുടെ ലൈഫിലെ എല്ലാ ഏരിയയിലും ഒരു ആഡ് ഓണ്‍ ആണ്.

നമുക്ക് ഒരുപാട് അറിവ് കിട്ടും. നമ്മുടെ കാഴ്ചപ്പാടിനെ ഭയങ്കരമായി സ്വാധീനിക്കും. അഭിനയത്തിലായാലും സ്‌ക്രിപ്റ്റ് എഴുതുന്നതിലായാലും വെറുതെ ആളുകളുമായി ഇടപെഴകുന്നതിലായാലും എല്ലാത്തിലും ഇത് ഉപകാരപ്പെടും. ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് ചെയ്യാത്തത് എന്റെ സ്വന്തം മെന്റല്‍ ഹെല്‍ത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്താണ് ഞാന്‍ ഒരു ആര്‍ടിസ്റ്റാണെന്ന് മനസിലാക്കിയത്. ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് എന്ന് വ്യക്തമായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്.

Related posts