മോഹൻലാലിൽ നിന്നാണ് ഞാൻ അത് പഠിച്ചത്! ലെന പറയുന്നു!

സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തില്‍ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ താരത്തിന്റെ മുഴുനീള ഡയലോഗുകള്‍ കയ്യടി നേടിയരുന്നു. ഇപ്പോള്‍ ആ ഡയലോഗിനെ കുറിച്ച് തുറന്ന് പറയുകയാണ് ലെന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

വളരെ അധികം ദൈര്‍ഘ്യമുള്ള ഡയലോകുകള്‍ മനഃപാഠം ചെയ്ത് പഠിയ്ക്കുന്നതില്‍ മുന്നിലാണ് പൃഥ്വിരാജും സിദ്ധിഖും മോഹന്‍ലാലും. തുടക്ക കാലത്ത് എനിക്ക് വളരെ അധികം പ്രയാസമുള്ള കാര്യമായിരുന്നു അത്തരം ഡയലോഗുകള്‍. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.മോഹന്‍ലാല്‍ നിന്ന് ആണ് എങ്ങിനെ നീളമുള്ള ഡയലോഗുകള്‍ ഈസിയായി പഠിക്കാനുള്ള വഴി പഠിച്ചെടുത്തത്. 2012 ല്‍ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തില്‍ എഎസ്പിയുടെ വേഷമായിരുന്നു ലെനയ്ക്ക്. ആ ചിത്രത്തില്‍ നെടുനീളന്‍ ഡയലോഗുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനോടൊപ്പമുള്ള സിനിമ അനുഭവവും ലെന പങ്കുവെയ്ക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഏറ്റവും ആദ്യ അഭിനയിച്ച സിനിമ ദേവദൂതന്‍ ആണ. ആനി കുര്യന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പക്ഷെ എന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞത് സ്പരിറ്റ് എന്ന ചിത്രത്തിലെ എഎസ്പി സുപ്രിയ രാഘവന്‍ എന്ന കഥാപാത്രത്തിലൂടെയാണ്’; ലെന പറയുന്നു.

ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ലെന നേരത്തെ പങ്കുവെച്ചിരുന്നു. ”ചിത്രത്തില്‍ മമ്മൂക്കയുടേത് വേറെ ലെവല്‍ പ്രകടനമായിരുന്നു.അദ്ദേഹത്തിനൊപ്പം നല്ല സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസള്‍ട്ട് ്‌കൊടുക്കാനായി. ഭീഷ്മ പര്‍വ്വത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും എന്ന ഡയലോഗ് വരുന്ന സീനില്‍ മൈക്കിളിനോട് സൂസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതാണല്ലോ. അത് എടുത്ത് ശേഷം നന്നായിരുന്നു ചെയ്തത് എന്ന് മമ്മൂക്ക അഭിനന്ദിച്ചു. ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാർഡ് കിട്ടിയ പോലെ തോന്നി. ഞാന്‍ ശരിക്കും ത്രില്ലടിച്ചു പോയി. അത് നല്‍കിയ ഊര്‍ജം ചെറുതല്ല. എന്നാണ് ലെന പറയുന്നത്.

Related posts