അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു! ജ്യോതിഷത്തിലെ വിശ്വാസം തുറന്നു പറഞ്ഞ് ലെന!

സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ജോതിഷത്തിലുള്ള വിശ്വാസത്തെ കുറിച്ച് പറയുകയാണ് താരമിപ്പോൾ.

Lena's Travel Adventures: Lena takes her fans on a virtual tour | Malayalam  Movie News - Times of India

ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. തന്റെ ഒരു സുഹൃത്തുണ്ട്. ട്രാഫിക് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ അദ്ദേഹം വിളിച്ചു ഏഴര ശനി കഴിയുകയാണെന്നും ഇനി എന്ത് ചെയ്താലും ഗുണകരമായിരിക്കും എന്നും പറഞ്ഞു. ട്രാഫിക് റിലീസിന് ശേഷമാണ് തനിക്ക് അതിന്റെ അര്‍ഥം മനസ്സിലായത്. പൊതുവെ താന്‍ ചെയ്തിട്ടുള്ളതില്‍ തന്നെ ചെറിയ കഥാപാത്രമാണ് ട്രാഫിക്കിലേത്. അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു എന്നും ലെന പറഞ്ഞു.

lena | Actress Lena

2011ല്‍ രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ നടിയുടെ അഭിനയ ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായി. 2013ല്‍ സംസ്ഥാന പുരസ്‌കാരവും ലെന സ്വന്തമാക്കി. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയില്‍ വഴിത്തിരിവുണ്ടായത്. പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. സാജന്‍ ബേക്കറി സിന്‍സ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Related posts