മകളുടെ ചിത്രത്തിന് പോലും മോശം കമെന്റുകൾ! നിയമ നടപടിയും സ്വീകരിക്കുമെന്ന് ലക്ഷ്മിപ്രിയ!

സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മിപ്രിയ. നിലവിൽ സിനിമയിൽ സജീവമല്ലാത്ത താരം മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. ലക്ഷ്മിപ്രിയയെ വിവാഹം ചെറുതിരിക്കുന്നത് ജയേഷ് ആണ്. ഇരുവർക്കും മാതംഗി എന്നൊരു മകളുമുണ്ട്. നടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ പലപ്പോഴും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പല നിലപാടുകൾ മൂലവും ലക്ഷ്മിപ്രിയ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. തന്നെ മാത്രമല്ല അഞ്ച് വയസുള്ള മകൾക്കെതിരെയും ചിലർ അനാവശ്യം പറയുകയാണെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുന്നു. ലക്ഷ്മിപ്രിയ പങ്കുെവെച്ച കുറിപ്പ് ഇങ്ങനെ, കുറേ നാൾ ആയി ഈ അധിക്ഷേപം കേൾക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ ഞാൻ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും. സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീർക്കേണ്ടതും ഫേക്ക് ഐഡികളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്ഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണം.

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ ...

മതേതര ഇന്ത്യയിൽ ആർക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നൽകാൻ ഒരു ജയേഷേ ഉണ്ടായുള്ളൂ ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല 18കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ ജീവിയ്ക്കുന്നു എന്നെ ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആടിനെ മേയ്ക്കാൻ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാൻ ആവശ്യപെട്ടിട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത് വെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും? ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധർമ്മ വിശ്വാസി ആയി ജീവിക്കുന്നത്. ഞാൻ പലവട്ടം പറഞ്ഞിട്ടിട്ടുണ്ട് ഒരു പാർട്ടി കൊടിയുടെ കീഴിലും എന്നെ കൂട്ടിക്കെട്ടരുത് എന്ന്. ബിജെപി അനുഭാവം ഉണ്ട്. അതും ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യം ആണ്. ഒരുവന് ഇഷ്ട്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാം. നിങ്ങൾ പറയുന്ന പ്രകാരം ആണെങ്കിൽ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ? ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടി ഉണ്ട്?ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്ക് ൽ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല.

മരണം വരെ വോട്ട് ബിജെപിക്ക്; ഞാൻ സംഘപുത്രി'; ഉറച്ച സ്വരത്തിൽ ലക്ഷ്മി; കുറിപ്പ് | Kerala Assembly Election | BJP | NDA | lekshmi priya | Manoramanews

വളരെ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് ഞാൻ മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരിൽ ഒരാളെയും വേർതിരിച്ചു ഞാൻ കണ്ടിട്ടില്ല. ആരെയും മതം മാറ്റാനോ രാഷ്ട്രീയം മാറ്റാനോ ഞാൻ ശ്രമിച്ചിട്ടില്ല. ബിജെപിഅധ്യക്ഷൻ കുഴൽ പണം കടത്തിയാൽ പാർട്ടി അല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ നോക്കിക്കൊള്ളും. എന്റെ ഫേസ്ബുക്ക്‌ പേജ് എന്റെ മാത്രം പേജ് ആണ്. ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങൾക്ക് ധൈര്യമായി അൺഫോളോ ചെയ്യാം. മേലിൽ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്റെപേജിലേക്ക് വരരുത്. നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയം. നിങ്ങൾക്ക് നിങ്ങളുടെ മതംവിശ്വാസം. അതിൽ ഞാൻ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാൻ വരരുത്.

Related posts