എനിക്ക് ഭയങ്കരമായി അദ്ദേഹത്തെ മിസ് ചെയ്യുന്നു! വൈറലായി ലക്ഷ്മി പ്രിയയുടെ വാക്കുകൾ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. പതിനേഴ് മത്സരാർത്ഥികളാണ് ഇത്തവണ ബിഗ്‌ബോസ് വീട്ടിനുള്ളിൽ എത്തിയിരിക്കുന്നത്. ഏറെ വൈകാരികമായ പല നിമിഷങ്ങളും ബിഗ് ബോസ് വീട്ടിൽ നടക്കുന്നുണ്ട്.

ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് ശാലിനിയോട് ലക്ഷ്മിപ്രിയ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ഞാൻ അങ്ങനെയൊന്നും പിരിഞ്ഞിരുന്നിട്ടില്ല. പത്തൊമ്പത് വർഷമായി ഒന്നായി ജീവിക്കുകയാണ്. വല്ലപ്പോഴും പ്രോ​ഗ്രാമിനും മറ്റുമായി ദുബായിലൊക്കെ പോകുമ്പോഴാണ് ഞാനും ജയേഷേട്ടനും പിരിഞ്ഞിരിക്കാറുള്ളത്. മകൾ മാതുവിനെ കൊവിഡൊക്കെയായതിനാൽ ഞാൻ കൂടെ കൊണ്ടുപോകില്ല. വിദേശത്ത് പ്രോ​ഗ്രാം കുറച്ച് ദിവസമെ ഉണ്ടാകൂ. അപ്പോൾ പോലും നിരന്തരം വീഡിയോ കോളൊക്കെ ചെയ്തുകൊണ്ടിരിക്കും. എപ്പോഴും ജയേഷേട്ടനും ഞാനും ഫോണിൽ സംസാരിക്കുന്ന വ്യക്തികളല്ല. എന്റെ തിരക്കൊക്കെ ചേട്ടന് മനസിലാകും.

പിന്നെ എന്നെ വിളിച്ചിട്ട് ഞാൻ എടുത്തില്ലെങ്കിൽ‌ വിഷമമാകും എന്നതിനാൽ അദ്ദേഹം വിളിക്കില്ല. പിന്നെ ഭക്ഷണം ഒക്കെ കഴിക്കുന്ന സമയത്ത് ഞാൻ ഫ്രീയായിരിക്കുമ്പോൾ വിളിക്കും. അതിന് ഇടയ്ക്ക് വഴക്കുണ്ടാകും ചേട്ടൻ. ഞാൻ വിളിച്ചാൽ മകളുടെ കാര്യങ്ങളാണ് ആദ്യം ചോദിക്കുന്നത്. ചിലപ്പോൾ ജയേഷേട്ടന്റെ കാര്യം ചോദിക്കാൻ മറന്ന് പോകും. പിന്നെ ഞാൻ പറയും ജയേഷേട്ടൻ മുതിർന്നകൊണ്ടാണ് ചോദിക്കാത്തതെന്ന്. അദ്ദേഹത്തിന് എന്നെ മനസിലാകും. ഞാൻ ചേട്ടനെ പിരിഞ്ഞ് നിന്നിട്ടേയില്ല. ആയിരം ശതമാനം ഞാൻ പറയും അദ്ദേഹം എന്റെ ഭാ​ഗ്യമാണ്. ജയേഷ് എന്നൊരാളില്ലെങ്കിൽ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ തന്നതിന് ഞാൻ എന്നും ദൈവത്തോട് നന്ദി പറയും. എന്റെ ചേട്ടന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളിക്കല്ലേയെന്ന്. എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല. എനിക്ക് ഭയങ്കരമായി അദ്ദേഹത്തെ മിസ് ചെയ്യുന്നു

Related posts