പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മകളാണ് മാതംഗി ! ലക്ഷ്മി പ്രിയ പറയുന്നു!

സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. നരൻ എന്ന മോഹൻലാൽ ജോഷി ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മുന്നണിയിലേക്ക് എത്തുന്നത്. സിനിമയിൽ സജീവമാകുന്നതോടൊപ്പം മിനി സ്ക്രീൻ സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ലക്ഷ്മി സജീവമാണ്. സമൂഹ മാധ്യമങ്ങളിലും ലക്ഷ്മി സജീവമാണ്. തന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയ.

കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥിരകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ മകളെ കുറിച്ച് ലക്ഷ്മിപ്രിയയോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയോ എന്ന് നേരത്തെ ലക്ഷ്മിപ്രിയ ചോദിച്ചതിന് മറുപടിയുമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. മകള്‍ സ്‌കൂളില്‍ പോയതൊക്കെ കാണണോ എന്ന് ചോദിച്ചതോടെ നടി വേണമെന്ന് പറഞ്ഞു. മകള്‍ സ്‌കൂളില്‍ പോകുന്ന ദൃശ്യങ്ങളും മറ്റ് ചില സര്‍പ്രൈസുകളുമായായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ലക്ഷ്മിപ്രിയയുടെ മകള്‍ മാതംഗി സ്‌കൂളിലേക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ഷോയില്‍ കാണിച്ചത്. പുതിയ യൂണിഫോം ധരിച്ച് സ്‌കൂളിലെ ടീച്ചറുടെ കൂടെ നില്‍ക്കുന്നതടക്കം നിരവധി ഫോട്ടോസ് കാണിച്ചിരുന്നു. മകളെ കണ്ടതില്‍ സന്തോഷമായോ എന്ന ചോദ്യത്തിന് ഒത്തിരി സന്തോഷമായെന്നും നന്ദിയുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. മാത്രമല്ല മകളുടെ ജനനത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ കൂടി നടി പങ്കുവെച്ചു.

തന്റെയും ഭര്‍ത്താവിന്റെയും പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മകളാണ് മാതംഗി. ആറ് മാസം കഴിഞ്ഞപ്പോള്‍ ജനിച്ച അവളെ ഒത്തിരി പ്രാര്‍ഥനകളിലൂടെയും മറ്റുമാണ് ജീവിതത്തിലേക്ക് കൊണ്ട് വന്നത്. ജനിച്ചപ്പോള്‍ ഒരു കിലോ പോലും ശരീരഭാരം ഇല്ലായിരുന്നു. എന്തായാലും മകള്‍ സുഖമായിരിക്കുന്നുവെന്നും സ്‌കൂളിലൊക്കെ പോവുന്നുണ്ടെന്ന കാര്യവും മോഹന്‍ലാല്‍ സൂചിപ്പിച്ചു. ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ധന്യ മേരി വര്‍ഗീസിനും മകനോട് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. നേരത്തെ മകന്റെ കാര്യങ്ങളറിയാന്‍ ഒന്ന് വിളിക്കണമെന്ന ആവശ്യം ധന്യ മുന്നോട്ട് വെച്ചിരുന്നു. അതുപോലെ തന്നെ ഭര്‍ത്താവിനോടും മകനോടും സംസാരിക്കാനുള്ള അവസരമാണ് നടിയ്ക്ക് ലഭിച്ചത്. മോന് സുഖമാണോ എന്നും സ്‌കൂളില്‍ പോവാന്‍ തുടങ്ങിയോ എന്നൊക്കെയുള്ള ചോദ്യങ്ങളും ധന്യ ചോദിച്ചിരുന്നു. ആറാം തീയ്യതി മുതല്‍ അവന്‍ സ്‌കൂളിലേക്ക് പോവുമെന്നാണ് ധന്യയുടെ ഭര്‍ത്താവ് ജോണ്‍ അറിയിച്ചത്.

Related posts