സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. നരൻ എന്ന മോഹൻലാൽ ജോഷി ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മുന്നണിയിലേക്ക് എത്തുന്നത്. സിനിമയിൽ സജീവമാകുന്നതോടൊപ്പം മിനി സ്ക്രീൻ സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ലക്ഷ്മി സജീവമാണ്. സമൂഹ മാധ്യമങ്ങളിലും ലക്ഷ്മി സജീവമാണ്. തന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. .ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തയായ മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ജയേഷാണ് ലക്ഷ്മിയുടെ ഭർത്താവ്. നേരത്തെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ വിവാഹം നടത്താൻ പോയപ്പോൾ ഉണ്ടായ രസകരമായ കഥയും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. നേരത്തെ ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ പരിപാടിയിൽ ലക്ഷ്മിയും ജയേഷും പങ്കെടുക്കവെയാണ് ഇരുവരും പ്രണയ കഥ പറഞ്ഞത്. പ്രായപൂർത്തിയാവുന്നതിന് മുമ്പേ വിവാഹം കഴിക്കാനായി പോയതിനെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞു.
ജയേഷിന്റെ അച്ഛനുമായിട്ടാണ് താൻ ആദ്യം പരിചയപ്പെട്ടത്. പഴയ പാട്ടുകൾ പാടുന്നതിന് വേണ്ടി അച്ഛൻ വന്നപ്പോഴാണ് ആദ്യം കണ്ടത്. പരിചയപ്പെട്ടപ്പോൾ നിന്നെ പുറത്ത് നിന്നുള്ള കുട്ടിയാണെന്ന് തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് എന്റെ രണ്ട് ആൺമക്കളിൽ ആരെയെങ്കിലും കൊണ്ട് നിന്നെ കെട്ടിക്കുമെന്നും പുള്ളി പറഞ്ഞിരുന്നു.- ഭാഗ്യലക്ഷ്മി പറഞ്ഞു. തന്റെ ചേട്ടനെ കൊണ്ട് കെട്ടിക്കാനാണ് അച്ഛൻ ആഗ്രഹിച്ചത്. പക്ഷേ അതിന് മുൻപ് ഞാൻ അങ്ങേട്ട് കേറി ചെന്നത് കൊണ്ട് അത് മാറിയെന്ന് ജയേഷ് പറയുന്നു. കല്യാണത്തിന് മുൻപും കല്യാണത്തിന് ശേഷവും ലക്ഷ്മിപ്രിയയെ പറ്റി അറിഞ്ഞത് ഒരേ കാര്യമാണ്. അതുകൊണ്ട് കല്യാണം കഴിക്കാൻ വേണ്ടി കള്ളം പറഞ്ഞതായിട്ടൊന്നും തോന്നിയിട്ടില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമാണ് ലക്ഷ്മിയോട് ഇഷ്ടം തോന്നാൽ കാരണമെന്ന് ജയേഷ് പറഞ്ഞു.
നേരിൽ കാണുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചിരുന്നു. ജയേഷേട്ടന്റെ അച്ഛൻ ഫോൺ വിളിച്ച് തന്നു. തന്റെ മക്കൾ നല്ല കഴിവുള്ളവരാണെന്ന് അച്ഛൻ പറഞ്ഞ് അറിയാം. ഒരു പാട്ട് പാടി തരുമോന്ന് ചോദിച്ചപ്പോൾ പുള്ളി ഫോണിലൂടെ പാട്ട് പാടി തന്നു. എന്റെ മനസിൽ ഭർത്താവ് എന്ന് പറയുന്നത് ഒരു ഗുണ്ട ഇമേജാണ്. പക്ഷേ നേരിട്ട് ജയേഷേട്ടനെ കണ്ടപ്പോൾ പാവമായിട്ടും ഭയങ്കര കെയറിങ് ഉള്ള ആളായി തോന്നി. അങ്ങനെ ഇഷ്ടത്തിലായി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ പാടെ തന്നെ കല്യാണം കഴിഞ്ഞു. ശാസ്തമംഗലത്തുള്ള രജിസ്റ്റർ ഓഫീസിൽ പോയി ആരുമറിയാതെ രജിസ്റ്റർ ചെയ്തു. സ്‌കൂളിൽ നിന്നുമാണ് കല്യാണം കഴിക്കാൻ വേണ്ടി ഞാൻ വന്നത്. എന്നെ കണ്ടതും എസ്എസ്എൽസി ബുക്ക് കാണിക്കാൻ പറഞ്ഞു. അത് കൊടുത്തപ്പോൾ എനിക്ക് പ്രായമായിട്ടില്ല. അങ്ങനെ തിരിച്ച് പോയി. ശേഷം ആറേഴ് മാസം കഴിഞ്ഞാണ് പിന്നെ വന്ന് വിവാഹം കഴിച്ചത്. അച്ഛന് ഇഷ്ടമുണ്ടായിരുന്നെങ്കിലും എന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ വന്നതോടെ അച്ഛനത് കാര്യമാക്കിയില്ല. പിന്നെ ഞാൻ ചെറിയ കുട്ടിയാണ്. ഇതോടെ രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിച്ചു.- ലക്ഷ്മിപ്രിയ പറഞ്ഞു.