ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പോസ്റ്റാണ്. ബി എം ഡബ്ലിയു 3 സീരീസ് എം സ്പോർട്സ് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ബി എം ഡബ്ലിയു തന്റെ ചെറുപ്പ കാലം മുതലുള്ള ആഗ്രഹമാണെന്നും ഒടുവിൽ അത് യാഥാർഥ്യമായെന്നും താരം പറയുന്നു. ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ബി എം ഡബ്ലിയു ആണ് താരം സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ ഏത് ആഗ്രഹവും നിറവേറ്റാൻ സാധിക്കുമെന്നും, എല്ലാവർക്കും ഇതൊരു പ്രചോദനമാകണമെന്നും താരം പറയുന്നു.നിരവധി പേരാണ് ലക്ഷ്മിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.
കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും. എന്നാൽ അത് ജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായിത്തീരുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ കൺമുന്നിൽ നിറവേറുമ്പോൾ, ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ല. അവരുടെ സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ഇതാ. സ്വപ്നം കാണാൻ ശക്തരായ എല്ലാവർക്കും ഇതാ. കുട്ടിയായിരിക്കുമ്പോൾ ആണ് ഞാൻ എന്റെ പ്രിയപ്പെട്ട സിനിമയിൽ ഒരു കറുത്ത ബിഎംഡബ്ല്യു കണ്ടത്. വലുതാകുമ്പോൾ അങ്ങനെ ഒന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞാൻ വളർന്നു, അപ്പോഴും എന്റെ ഹൃദയത്തിന്റെ പിൻഭാഗത്ത് ആ സ്വപ്നം ഉണ്ടായിരുന്നു. സമയം പറന്നു, സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി, ആളുകൾ ആളുകളിലേക്ക്, സ്ഥലങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക്. അപ്പോഴും ആ സ്വപ്നം അസ്തമിച്ചിരുന്നില്ല. എന്നാൽ ഞാൻ പഠിച്ചത്, നിങ്ങളുടെ കഠിനാധ്വാനത്തിന് ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയും. എന്റെ കണ്ണുകൾക്ക് മുന്നിൽ, എന്റെ സ്വപ്നം ജീവിക്കുന്നു എന്നാണ് ലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.