സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഈ ഷോയിലൂടെ ധാരാളം ആരാധകരെ നേടിയ ലക്ഷ്മിക്ക് കൈനിറയെ പ്രോഗ്രാമുകളും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ധാരാളം ഫാൻ പേജുകളും ഫാൻ ഫൈറ്റ് പോലും തരത്തിനായി സോഷ്യൽമീഡിയകളിൽ നടക്കാറുണ്ട്.
അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. തൻറെ ശീലങ്ങളും വിശേഷങ്ങളുമെല്ലാം ചെറിയ വീഡിയോകളാക്കിയാണ് ലക്ഷ്മി യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാറുള്ളത്. ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വിഡിയോ ഇപ്പോൾ വൈറലാണ്
തന്റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല, ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികൾ ചകിരിയെന്നാണ് വിളിച്ചിരുന്നത്. പിന്നീട് മുടി സ്മൂത്ത് ചെയ്തതാണ്. കൗതുകകരമായ ഒരു കാര്യം കൂടി ലക്ഷ്മി പറയുന്നുണ്ട്. ശങ്കരാടി അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയിൽ ഹൗസ് എന്നാണ്.