വിവാഹജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്! ലക്ഷ്മി നായർ പറയുന്നു!

ലക്ഷ്മി നായർ കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ്. ലക്ഷ്മി തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താരം പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് പുസ്തകങ്ങൾ. യൂട്യൂബ്‌ ചാനലിലൂടെ വിശേഷമെല്ലാം താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം വിദേശത്തേക്കുപോയിരുന്നു. ഇതിന് പിന്നാലെ എല്ലാ യാത്രകളിലും ഭർത്താവിനെ ഒഴിവാക്കി നിർത്തിയതിന് പിന്നിലെ കാരണം ചോദിച്ച് ആരാധകരുമെത്തി. അതിനുള്ള കാരണം പറഞ്ഞെത്തിയിരിക്കുകയാണ് താരം.

വീക്കെൻഡുകളിൽ മക്കളുടെ കൂടെ റിസോർട്ടിലും മറ്റുമൊക്കെ പോയിരുന്നു. ഈ വീഡിയോസാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണിച്ചത്. എന്നാൽ ഭർത്താവിനെ കൂട്ടാതെയാണോ പോയത്. ബോബി ചേട്ടൻ എവിടെ? അദ്ദേഹത്തെ കൊണ്ട് പോയാൽ കൂടുതൽ സന്തോഷം ആവില്ലായിരുന്നോ, ഇനി പുള്ളിക്കാരൻ ഇട്ടിട്ട് പോയോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. എല്ലാത്തിനും കൂടിയുള്ള മറുപടി ഇവിടെ പറയാമെന്ന് വിചാരിച്ചു. വിവാഹജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാൽ അത് ഭാഗ്യമാണ്. ഇവിടെ എന്റെയും ഗോപി ചേട്ടന്റെയും ഇഷ്ടങ്ങൾ തമ്മിൽ ഒത്തിരി വ്യത്യാസങ്ങളുണ്ട്. അതിൽ ഒന്ന് യാത്രകളാണ്. എനിക്ക് യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ്. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താൽപര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാൻ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്.

അത് ആസ്വദിക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടൻ. ഞങ്ങൾ പോയ റിസോർട്ട് കണ്ടാൽ അയ്യോ ഇവിടെ നിന്നും ഇപ്പോൾ തന്നെ പോകാം എന്നേ അദ്ദേഹം പറയുകയുള്ളു. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാൻ ഒരാളെ നിർബന്ധിക്കുന്നത് ശരിയാണോ. ബോബി ചേട്ടന് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ഒരു ഫാം ഉണ്ട്. അവിടെ പോവാനാണ് ഏറ്റവും ഇഷ്ടം. അവിടെ കൃഷിയും കാര്യങ്ങളുമൊക്കെ ഉണ്ട്. ഞങ്ങളും അങ്ങോട്ട് പോവാറുണ്ട്. എന്നാലും അതിനപ്പുറത്തേക്ക് പോവാനാണ് ഞങ്ങൾ നോക്കുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തിയഞ്ച് വർഷമാവുകയാണ്. ഇത്രയും വർഷത്തെ ജീവിതത്തിൽ ഒത്തിരി വിട്ട് വീഴ്ചകൾ നൽകി പോവുകയാണ്. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും ബോബി ചേട്ടൻ കൂട്ട് നിൽക്കാറുണ്ട്. ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ നിൽക്കരുത്.

Related posts