ഓർമകളിൽ ഒരു ചൊവ്വാഴ്ച!ഓർമ്മ പങ്കുവച്ച് ലക്ഷ്മി ഗോപാലസ്വാമി!

ലക്ഷ്മി ഗോപാലസ്വാമി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കടന്നു കൂടിയ താരം ലക്ഷ്മി. ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത് അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ്. കൈ നിറയെ ചിത്രങ്ങളുമായി താരം പിന്നീട് തിരക്കിലായി. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏറ്റവും അധികം ചിത്രങ്ങൾ ചെയ്തത് മലയാള സിനിമയിൽ ആണ്.

‘പരദേശി’, ‘പകൽനക്ഷത്രങ്ങൾ’ തുടങ്ങിയ സമാന്തര സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രം ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നുണ്ട്. ആദ്യ ചിത്രത്തിന് ലഭിച്ച പുരസ്‌കാരത്തിന്റെ ഓർമയാണ് ഇപ്പോൾ നടി നവമാധ്യമങ്ങൾ വഴി പങ്കുവച്ചിരിയ്ക്കുന്നത്. കാവ്യ മാധവനും ഗീതു മോഹൻദാസിനും കെ പി എ സി ലളിതയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഷെയർ ചെയ്തത്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ച ശേഷം എടുത്ത ഫോട്ടോകളാണിത്. ‘ഓർമകളിൽ ഒരു ചൊവ്വാഴ്ച. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന്, 2001 ൽ ഏഷ്യനെറ്റിന്റെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോൾ എടുത്ത ഫോട്ടോ. സ്‌നേഹത്തോടെ സംവിധായകൻ ലോഹിതദാസിനെ ഓർമിയ്ക്കുന്നു.

മൂന്ന് ദിവസം മുൻപ് അദ്ദേഹത്തിന്റെ മൂന്നാം ചരമ ദിനമായിരുന്നുെന്ന് ഫോട്ടോയോടൊപ്പം പങ്കുവെച്ച കാപ്ഷനിൽ പറയുന്നു. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ഏഷ്യനെറ്റ് പുരസ്‌കാരം നേടിയത് സംയുക്ത വർമ്മയായിരുന്നു. ചിത്രം മേഘമൽഹാർ. കൂടാതെ മികച്ച താര ജോഡികൾക്കുള്ള പുരസ്‌കാരവും ബിജു മേനോനും സംയുക്ത വർമയും മേഘമൽഹാർ എന്ന ചിത്രത്തിലൂടെ നേടിയതും 2001 ൽ ആണ്.

Related posts