ഇത്രയും പേർ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞത് അന്നാണ്! മനസ്സ് തുറന്ന് ലേഖ!

എംജി ശ്രീകുമാര്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്. താരത്തിനെ പോലെ തന്നെ താരത്തിന്റെ ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഇരുവരും പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. ലേഖ യൂട്യൂബ് ചാനല്‍ ആരംഭിച്ചത് അടുത്തിടെയാണ്. ചാനല്‍ തുടങ്ങിയത് ശ്രീക്കുട്ടന്റെ നിര്‍ബന്ധപ്രകാരമാണെന്ന് ലേഖ പറഞ്ഞിരുന്നു. ശ്രീക്കുട്ടന്‍ ആയിരുന്നു ആദ്യ വീഡിയോ ചെയ്തത് എന്നും അന്ന് ഇഷ്ട റെസിപ്പിയായിരുന്നു പരീക്ഷിച്ചതെന്നു ലേഖ പറയുന്നു. ശ്രീക്കുട്ടന്‍ തന്റെ പാചകവൈഭവം സുഹൃത്തുക്കളെല്ലാം ഒരുമിച്ച് കൂടുമ്പോൾ പുറത്തെടുക്കാറുണ്ടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലേഖ പറഞ്ഞു.

അധികം സമയമെടുക്കാതെ പെട്ടെന്ന് ഭക്ഷണം തയ്യാറാക്കുന്ന പതിവാണ് തന്റേത്. കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. എല്ലാം കഴിക്കുന്നയാളല്ല. ശ്രീക്കുട്ടന് ഏത് നാട്ടില്‍ പോയാലും ചോറ് നിര്‍ബന്ധമാണ്. ഇന്ത്യന്‍ റസ്‌റ്റോറന്റ് അന്വേഷിച്ച് പോവാറുണ്ട്. അമ്മയാണ് തന്റെ പാചക ഗുരു. ആസ്വദിച്ച് പാചകം ചെയ്യാന്‍ പഠിച്ചത് അമ്മ നല്‍കിയ അറിവുകളിലൂടെയാണ്. വീഡിയോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍ കാണാറുണ്ടെങ്കിലും എല്ലാം പോസിറ്റീവായാണ് എടുക്കുന്നത്. കൂടുതല്‍ വീഡിയോ ഇടാന്‍ തുടങ്ങിയതോടെ ആളുകള്‍ കൂടുതലായി മനസ്സിലാക്കിയത് പോലെയാണ് തോന്നുന്നത്. ഓണസദ്യയുടെ വീഡിയോയും ലേഖ പങ്കുവെച്ചിരുന്നു. ഞങ്ങള്‍ക്ക് വേറെ ആരും ഇല്ലെന്നായിരുന്നു ലേഖ അന്ന് പറഞ്ഞത്. നിരവധി പേരായിരുന്നു ആ വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. അച്ഛനമ്മമാര്‍ കൂടെയില്ലെന്നാണ് ഞാനുദ്ദേശിച്ചത്. പ്രിയപ്പെട്ടവരെല്ലാം വീഡിയോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും പേര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമയം കൂടിയായിരുന്നു അതെന്നും ലേഖ പറയുന്നു.

 

നേരത്തെ ലേഖയുമായുള്ള വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാറും പറഞ്ഞിരുന്നു. ഒരു മാഗസിനില്‍ കവര്‍ പേജില്‍ തങ്ങളുടെ ചിത്രം വന്നതോടെയാണ് ജീവിതം മാറിയത്. എം ജി ശ്രീകുമാര്‍ വിവാഹിതനാായി എന്ന് പറഞ്ഞ് തങ്ങളുടെ ഫോട്ടോ വന്നതാണ് പണിയായത്. എങ്ങോട്ടേക്ക് പോവുമെന്ന ആശങ്കയായിരുന്നു. അങ്ങനെയാണ് മംഗലാപുരത്തേക്ക് പോയത്. പിന്നീട് മൂകാംബികയില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.

Related posts