നല്ലൊരു സുഹൃത്തിനെ തരാൻ ഞാൻ ദൈവത്തോട് ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് തന്റെ മകൾ എന്ന കാപ്ഷനോടെ ലേഖ ശ്രീകുമാർ പങ്കുെവച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലേഖ അടുത്തിടെ തന്റെ മകളെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. “ശ്രീക്കുട്ടനെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി” എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ട് ലേഖ പറഞ്ഞത്.
നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ വ്യാജവാർത്തകൾക്കെതിരെ എംജി ശ്രീകുമാർ രംഗത്തെത്തിയിരുന്നു. ഞാൻ മതം മറുന്നു എന്ന് പറഞ്ഞപ്പോഴാണ് വിഷമം തോന്നിയത്. സിനിമക്കാര് നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളിലാണ് ഇത്തരം വാർത്തകൾ വരുന്നത്. ഗൂഗിളിൽ നിന്നും ഫെയ്സ്ബുക്കിൽ നിന്നും വരുമാനം കിട്ടാനാണിങ്ങനെ ചെയ്യുന്നത്. എന്നെക്കുറിച്ചോ പ്രശസ്തരായവരെ കുറിച്ചോ നല്ല എഴുതിയാൽ ആരും വായിക്കില്ലെന്ന് അവർക്കറിയാം. നല്ല വായനക്കാരെ കിട്ടണമെങ്കിൽ മോശമായി എഴുതണം. എംജി ശ്രീകുമാർ പാസ്റ്ററാണോ, ഹിന്ദുവാണോ, മുസൽമാനാണോ എന്നൊക്കെ എഴുതി വലിയൊരു ചോദ്യ ചിഹ്നമിട്ടാൽ വായനക്കാരുടെ എണ്ണം കൂടും. ഇതെഴുതുന്നവരുടെ ലക്ഷ്യവും അത് തന്നെയാണ്. അവരെന്നെ വരുമാനത്തിന് വേണ്ടി ടാർഗറ്റ് ചെയ്യുമ്പോൾ നഷ്ടം എനിക്കുണ്ട്. 43 വർഷം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത ഇമേജാണ് ഇല്ലാതാവുന്നത്.