ലൈംഗീക ആക്രമണ ശ്രമത്തിനിടയിൽ സ്ത്രീയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ തീയിലെറിഞ്ഞു യുവാവിന്റെ ക്രൂരത!

Latest news in Bihar

ബീഹാറിൽ ലൈംഗിക അതിക്രമം തടഞ്ഞത്തിൽ പ്രകോപിതനായി സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ യുവാവ് തീയിൽ എറിഞ്ഞു. തീയിൽ വീണ കുഞ്ഞിന് ഗുരുതരമായി പരുക്കുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൊക്കാഹന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന യുവതിയെ യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ യുവതി പ്രതികരിച്ചതിനാൽ ദേക്ഷ്യപ്പെട്ട യുവാവ് യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി തീയിൽ എറിയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും ലോക്കല്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചെന്നും പിന്നീട് സീനിയര്‍ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കിയ ശേഷമാണു കേസെടുത്തതെന്നും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.

Related posts