അഭിനയ ജീവിതത്തിന്റെ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അന്‍പത്തിരണ്ടാം വയസിലും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് ലക്ഷ്മി ഗോപാലസ്വാമി

BY AISWARYA

മലയാളസിനിമയില്‍ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നടി എന്നതിലുപരി നര്‍ത്തകി ആയിട്ടാണ് അവര്‍ അറിയപ്പെടുന്നത്. സിനിമയിലും തേടിയെത്തിയ ചില വേഷങ്ങളും നര്‍ത്തകിയായി തന്നെ.ലോഹിതാദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി വെളളിത്തിരയിലെത്തുന്നത്.

വിവാഹം കഴിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണങ്ങളെന്നും താരം പറയുന്നു. ഒരുപക്ഷേ എന്റെ ആഗ്രഹങ്ങളാകാം അതിന് കാരണം. സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ എന്തോ നേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. താന്‍ അതിന് പിന്നാലെയായിരുന്നു, വിവാഹം എന്നത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ. ജീവിതത്തില്‍ എല്ലാം നാച്വറലായി നടക്കുന്നതാണെന്നും വിവാഹവും സമയമാകുമ്പോള്‍ നടക്കട്ടെ എന്നുമായിരുന്നു താരത്തിന്റെ നിലപാട്.

 

എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ലക്ഷ്മി തന്റെ അന്‍പത്തിരണ്ടാം വയസില്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത വിട്ടിരിക്കുന്നത്. മലയാള സിനിമയിലെ നടനാണ് വരന്‍ എന്നും വാര്‍ത്തകളുണ്ട്. ഇതിനിടയില്‍ നടന്‍ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും പേരുകളൊക്കെ  ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.അതേസമയം ഇതുവരെ ലക്ഷ്മിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.

മാത്രമല്ല വാര്‍ത്ത പുറത്തുവന്നതോടെ, നേരത്തെ എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ലായെന്നും ഇത്രയും നാള്‍ എന്തിനാണ് കാത്തുനിന്നത് എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്തായാലും കേട്ട സന്തോഷവാര്‍ത്ത സത്യമാണോ അല്ലയോ എന്ന ആകാംഷയിലാണ് ആരാധകര്‍.

Related posts