BY AISWARYA
രഞ്ജിനി ഹരിദാസിനും പേളിമാണിക്കും ജുവല്‍ മേരിക്കും അശ്വതി ശ്രീകാന്തിനും പിന്നാലെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ തുടങ്ങീ റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ലക്ഷ്മിയ്ക്ക് സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുണ്ട്. മിന്നലൈ ടിവിയുടെ അവാര്‍ഡ് നിശയിലെത്തിയ ലക്ഷ്മിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ലക്ഷ്മി എത്തിയത്. ഇതോടെ നിരവധി താരങ്ങള്‍ പങ്കെടുത്ത ഷോയില്‍ ലക്ഷ്മിയ്ക്ക് ശ്രദ്ധനേടാനായി.
സ്റ്റാര്‍ മാജിക് പരിപാടിയുടെ ജനപ്രിയത കണക്കിലെടുത്ത് ചടങ്ങില്‍ നടി ഗൗരി നന്ദ, സ്റ്റാര്‍ മാജിക് താരങ്ങളായ ലക്ഷ്മി നക്ഷത്ര, അനുമോള്‍, ബിനു അടിമാലി, ജസീല പ്രവീണ്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് പുരസ്‌കാരങ്ങളും ലഭിച്ചു.