ലാലു അലക്‌സ് നാല് പതിറ്റാണ്ടോളമായി മലയാള സിനിമ രംഗത്ത് സജീവമാണ്.1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളാണ് ലാലു അലക്‌സിന്. 1980 മുതൽ 1990 വരെ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. മോഹൻലാലിനൊപ്പം ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുകയാണ് നടൻ.
ഇപ്പോളിതാ കുറച്ച് കാലങ്ങളായി എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരോട് താൻ വെറുതെ ഇരിക്കുകയായുരുന്നു എന്നാണ് താരം പറയുന്നത്. വാക്കുകൾ, സംശയിക്കണ്ടേ.. വെറുതേ കുറച്ചു നാൾ ഇരുന്നു. അങ്ങനെ പറയുന്നതിൽ നാണക്കേട് വിചാരിക്കുന്നയാളല്ല താൻ. ആദ്യ കാലത്ത് ചാൻസ് ചോദിച്ച് ദിവസങ്ങളോളം ഐ.വി ശശി സാറിന്റെ വീടിനു മുന്നിൽ കാത്തിരുന്നിട്ടുണ്ടു താൻ. പലരോടും അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, ദൈവത്തിന്റെ ദാനം പോലെ കുറേയേറെ നല്ല സിനിമകൾ ചെയ്തു. താൻ പണ്ട് എന്തായിരുന്നോ അതുമായി താരതമ്യം ചെയ്യുമ്പോൾ മഹാ ഭാഗ്യവാനാണ് ഇന്ന് താൻ. പക്ഷേ, പല ഭാഗ്യ ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. അതാണ് തന്റെ ജീവിതം.
ആ ജീവിതം താൻ നന്നായി ആസ്വദിക്കുന്നുണ്ട്. ലാലു അലക്‌സ് ആരാണെന്നും എന്താണെന്നും കുറേയേറെപ്പേർക്ക് അറിയാം. ചിലർക്ക് തന്നെ കുറിച്ചു തെറ്റിദ്ധാരണകളുമുണ്ട്. തന്നോട് അടുത്തു പെരുമാറിക്കഴിയുമ്പോൾ അതു മാറുമെന്ന് തനിക്കുറപ്പാണ്. ചിലപ്പോൾ താൻ എറണാകുളത്തേക്കു താമസം മാറ്റിയിരുന്നെങ്കിൽ ഇതിലുമേറെ സിനിമകൾ ചെയ്യാൻ പറ്റിയേനേ എന്നും ലാലു അലക്‌സ് പറഞ്ഞു. അതേസമയം, ജനവരി 26ന് ആണ് ബ്രോ ഡാഡി ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നത്.