”അവളുടെ മുഖം ഇന്നും മനസില്‍ നീറ്റലാണ്” ഉളളു തുറന്ന് ലാലുഅലക്‌സ്

BY AISWARYA

സിനിമയിലെയും ജീവിതത്തിലും ഉണ്ടായ പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് നടന്‍ ലാലുഅലക്‌സ്. ബ്രോഡാഡിയിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയ താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെക്കുറിച്ചോര്‍ത്താല്‍ സങ്കടം വരും. തന്റെ മകള്‍ പത്തുമാസം മാത്രമേ ജീവിച്ചുളളുവെന്നും താരം പറയുന്നുണ്ട്.

Lalu Alex movies, filmography, biography and songs - Cinestaan.com

പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ മുഴുവന്‍ പിന്തുണ തന്നത് ഭാര്യ ബെറ്റിയാണ്. പലപ്പോഴും തനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ തന്നോട് കുറച്ചുനാള്‍ വീട്ടിലിരിക്കാന്‍ പറയും. അത് ഞാന്‍ അനുസരിക്കും.ഒരു മകള്‍ ഉണ്ടായിരുന്നു. 10 മാസമേ അവള്‍ ജീവിച്ചുളളു. ഇന്നും അവളുടെ മുഖം മനസില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ 30 വയസായേനെ,, പക്ഷേ അതൊക്കെ ഞാന്‍ മറികടന്നു.

ലാലു അലക്സിന്റെ മകൻ ബെൻ വിവാഹിതനായി | Movie News | Film News | Cinema News  | Malayalam | Hindi | English | Tamil | Manorama Online

അവസരങ്ങള്‍ തേടി ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മകിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിത്തതിനിടിയില്‍ നിങ്ങള്‍ ഭാഗ്യവാന്‍ ആണോന്ന് ചോദിച്ചാല്‍ ആകെ മൊത്തം ഭാഗ്യവാനാണ്. സ്വപ്‌നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചുകിട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related posts