മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ! കിടിലൻ മറുപടി നൽകി ലാലേട്ടൻ!

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ താര രാജക്കന്മാരാണ്. തങ്ങളുടേതായ അഭിനയ ശൈലിയിലൂടെ ഇരുവരും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പകരം വയ്ക്കുവാൻ കഴിയാത്ത താരങ്ങൾ മാറി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. ഇപ്പോള്‍ മമ്മൂട്ടിയെ കുരിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്നത്. അഭിമുഖത്തില്‍ ഒരു ആരാധകന്‍ മോഹന്‍ലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് വളരെ രസകരമായ രീതിയിലാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. മമ്മൂട്ടി വളരെ സക്സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് അന്‍പത്തി അഞ്ചോളം സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടപ്പോള്‍ ആരാധന തോന്നിയിട്ടുണ്ട്. പിന്നെ അസൂയ തോന്നേണ്ട കാര്യമില്ല , കാരണം അദ്ദേഹത്തിന്റെ റോള്‍ എനിക്ക് കിട്ടണം അല്ലെങ്കില്‍ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്.

മമ്മൂട്ടിയും താനും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നും അതിന്റേതായ വ്യത്യാസങ്ങള്‍ തങ്ങള്‍ ഇരുവരുടെയും സ്വഭാവത്തില്‍ ഉണ്ടെന്നും അത് മനസിലാക്കി ഇഷ്ടപ്പെടാന്‍ സാധിച്ചാല്‍ മാത്രമേ നല്ല ഒരു ഫ്രണ്ടായി കാണാന്‍ സാധിക്കുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Related posts