ആ സന്തോഷം പങ്കുവച്ച് ലക്ഷ്മിപ്രിയ! ഞങ്ങൾ കൂടെയുണ്ടാകുമെന്ന് ആരാധകരും

ലക്ഷ്മിപ്രിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും തിളങ്ങിയ താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. സിനിമകളിൽ നിലവിൽ നടി അത്ര സജീവമല്ലെങ്കിലും സീരിയലുകളിൽ നിറഞ്ഞു നിൽക്കുകയാണ് നടി. ലക്ഷ്മിപ്രിയയെ വിവാഹം ചെയ്തിരിക്കുന്നത് ജയേഷ് ആണ്. മാതംഗി എന്നാണ് ഇരുവരുടേയും മകളുടെ പേര്. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ലക്ഷ്മി പ്രിയ എത്താറുണ്ട്. തന്റെ പുതിയ പരിപാടിയുടെ വിശേഷങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് . സീരിയൽ താരങ്ങൾ അണിനിരക്കുന്ന അരം അരം കിന്നരം പരിപാടിയുടെ പ്രമോ വീഡിയോയുമായി ശ്വേത മേനോനൊപ്പമായാണ് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങൾ ഒന്നിച്ചെത്തുന്നത് .

ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുെവച്ച കുറിപ്പിങ്ങനെ, പ്രിയമുള്ളവരേ, കുറച്ചു ദിവസമായി എന്തായിരുന്നു ഇത്ര വലിയ തിരക്ക് എന്ന് ചോദിച്ചാൽ ഇതായിരുന്നു തിരക്ക്. അരം + അരം = കിന്നരം എന്ന പേരിൽ ആത്മ എന്ന ഞങ്ങളുടെ ടെലിവിഷൻ സംഘടനയും സൂര്യ ടീവി യും ചേർന്നാണ് ഈ ഷോ അണിയിച്ചൊരുക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങൾക്കുമൊപ്പം ഞാനുമുണ്ട് അവർക്കൊപ്പം. ഇതിൽ ഏറെ അഭിമാനം എന്തെന്നാൽ ആത്മയുടെ കഷ്ട്ടത അനുഭവിയ്ക്കുന്ന താരങ്ങളെ സഹായിക്കുവാൻ ഫണ്ട്‌ കണ്ടെത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമാണ് ഈ ഷോ എന്നതാണ്.


ഈ ഷോ സംവിധാനം ചെയ്യുന്നത് നിരവധി സൂപ്പർ ഹിറ്റ്‌ ഷോകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചെയ്തിട്ടുള്ള ശ്രീ സെന്തിൽ ആണ്. അരം + അരം = കിന്നരവും നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Related posts