ഇതാണോ പെണ്ണ്, ഇത് നടക്കില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞ് വിട്ടു! ലക്ഷ്മിപ്രിയ പറഞ്ഞത് കേട്ടോ!

ലക്ഷ്മിപ്രിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും തിളങ്ങിയ താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. സിനിമകളിൽ നിലവിൽ നടി അത്ര സജീവമല്ലെങ്കിലും സീരിയലുകളിൽ നിറഞ്ഞു നിൽക്കുകയാണ് നടി. ലക്ഷ്മിപ്രിയയെ വിവാഹം ചെയ്തിരിക്കുന്നത് ജയേഷ് ആണ്. മാതംഗി എന്നാണ് ഇരുവരുടേയും മകളുടെ പേര്. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ലക്ഷ്മി പ്രിയ എത്താറുണ്ട്.

ഇപ്പോളിതാ ലക്ഷ്മിയും ഭർത്താവും വിവാഹത്തെക്കുറിച്ച് പറഞ്ഞ വീഡിയോയാണ് വൈറലാവുന്നത്, വാക്കുകളിങ്ങനെ, ലക്ഷ്മി എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകളായിരുന്നു. അച്ഛൻ വഴിയാണ് ലക്ഷ്മിയും താനും പരിചയപ്പെടുന്നതെന്നും ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായു. ഇതിനിടെ വിവാഹത്തോടെ സിനിമ വേണ്ടെന്നും ഏട്ടനെയും കുട്ടികളെയും നോക്കിയിരിക്കാമെന്നാണ് ഞാൻ തീരുമാനിച്ചതെന്ന് ആനി പറയുന്നു. എന്നാൽ ലക്ഷ്മി ആ ചരിത്രം തിരുത്തി. ഞാനൊക്കെ അങ്ങനെ ചെയ്തപ്പോൾ വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് വരികയാണ് ലക്ഷ്മി ചെയ്തത്. അതിന്റെ കാരണമന്താണെന്നാണ് ആനിയുടെ അടുത്ത ചോദ്യം. ഭാര്യയെ മാത്രം സ്‌നേഹിച്ചാൽ പോര, അവളുടെ ഉള്ളിലെ കലയെ കൂടി സ്‌നേഹിക്കണം. ഞാനൊരു കലാകാരൻ ആയത് കൊണ്ട് എന്റെ ഭാര്യയുടെ ഉള്ളിലുള്ള കലയെ കണ്ടെത്തുകയും അതിനെ എത്രത്തോളം വളരാൻ പറ്റുമോ അത്രയും വളർത്താൻ സഹായിക്കുകയും ചെയ്തു. അതിപ്പോഴും തുടരുകയാണ്. അക്കാര്യത്തിൽ ഭാര്യ സംതൃപ്തയാണെന്നും’, ജയേഷ് പറയുന്നു.

ലക്ഷ്മി ഇതിൽ ഓക്കെയായിരുന്നോ എന്ന ചോദ്യത്തിന് ചെറിയ പ്രായത്തിലെ തന്റെ വിവാഹത്തെ കുറിച്ചാണ് നടി പറഞ്ഞത്. ‘സത്യത്തിൽ പിള്ളേരൊക്കെ പഠിച്ച് നടക്കുന്ന പ്രായത്തിൽ ഞാൻ വിവാഹം കഴിച്ചുവെന്ന് ലക്ഷ്മി പറയുമ്പോൾ ഇപ്പോൾ അത് പറഞ്ഞാൽ പോലീസ് പിടിക്കുമെന്നായി ഭർത്താവ്. പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിച്ചു. അന്ന് പ്രായപൂർത്തി പോലും ആയിട്ടില്ല. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രണയത്തിലായി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ കല്യാണവും കഴിച്ചു. ശാസ്ത്രമംഗലത്തെ രജിസ്റ്റർ ഓഫീസിൽ വച്ച് കല്യാണം നടത്താനാണ് ആദ്യം തീരുമാനിച്ചത്. അന്ന് മറ്റെന്തോ കാരണം പറഞ്ഞ് എസ്എസ്എൽസി ബുക്ക് സ്‌കൂളിൽ നിന്നും വാങ്ങിച്ചു. എന്നിട്ട് പക്വത തോന്നാൻ വേണ്ടി വലിയ സാരിയൊക്കെ ഉടുത്തു. പതിനെട്ട് വയസായാൽ മാത്രമേ കല്യാണം നടത്തുകയുള്ളുവെന്ന അറിവ് പോലും എനിക്ക് ഇല്ലായിരുന്നു. എസ്എസ്എൽസി ബുക്ക് കണ്ടപ്പോൾ ഇതാണോ പെണ്ണ്, ഇത് നടക്കില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞ് വിട്ടു. എന്തായാലും മെനക്കെട്ട് വന്ന സ്ഥിതിയ്ക്ക് കുറച്ച് കൈക്കൂലി കൊടുത്താൽ കല്യാണം നടത്തി തരുമോ എന്ന് വരെ ഞാൻ ചോദിച്ചിരുന്നു. പിന്നീട് പ്രായപൂർത്തിയായതിന് ശേഷമാണ് ഞങ്ങൾ വന്ന് വിവാഹിതരാവുന്നതെന്ന്’, ലക്ഷ്മി പറയുന്നു.

Related posts